ഡൊണഗൽ: ലെറ്റർകെന്നിയിൽ ഇ-സ്കൂട്ടറുകൾ പിടിച്ചെടുത്ത് പോലീസ്. രാജ്യത്ത് തുടരുന്ന സുരക്ഷാദൗത്യത്തിന്റെ ഭാഗമായി ലെറ്റർകെന്നിയിൽ നടത്തിയ പരിശോധനയിലാണ് ഇ-സ്കൂട്ടറുകൾ പിടിച്ചെടുത്തത്. മൂന്ന് വാഹനങ്ങളാണ് പിടിച്ചെടുത്തത് എന്ന് പോലീസ് അറിയിച്ചു.
16 വയസ്സെങ്കിലും പ്രായമെത്തിയവർ മാത്രമേ ഇ-സ്കൂട്ടറുകൾ ഓടിക്കാൻ പാടുള്ളൂവെന്ന് പോലീസ് നിർദ്ദേശിച്ചു. മണിക്കൂറിൽ 20 കിലോമീറ്ററിൽ കൂടുതൽ വേഗപരിധി പാടില്ല. നിയമം അനുശാസിക്കുന്ന വഴിയിലൂടെ മാത്രമേ ഇത് ഓടിയ്ക്കാൻ പാടുള്ളൂ. ലൈറ്റുകളും ഓഡിബിൾ വാണിംഗ് ഡിവൈസും, റിഫ്ളക്ടറുകളും ഉണ്ടായിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

