ഡബ്ലിൻ: ഡബ്ലിനിലെ പുതിയ ജിഎഎ പരിശീലന കേന്ദ്രത്തിന് അനുമതി. ജിഎഎ കൗണ്ടി ബോർഡ് നൽകിയ അപേക്ഷയിൽ ആസൂത്രണ കമ്മീഷനാണ് അനുമതി നൽകിയത്. അതേസമയം പ്രദേശവാസികളുടെ എതിർപ്പ് അവഗണിച്ചുകൊണ്ടാണ് കൗൺസിലിന്റെ തീരുമാനം.
സൗത്ത് ഡബ്ലിനിലെ ടെമ്പിലോഗിലാണ് പുതിയ പരിശീലന കേന്ദ്രം നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജിഎഎ കൗണ്ടി ബോർഡ് നൽകിയ അപേക്ഷയിൽ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് മുന്നോട്ട് പോകുന്നതിനായി ആസൂത്രണ കമ്മീഷനിൽ അപേക്ഷ നൽകിയത്.
Discussion about this post

