ബെൽഫാസ്റ്റ്: നോർത്ത്സെെഡ് ഡാർട്ട് , കമ്യൂട്ടർ സർവ്വീസുകൾ വീണ്ടും തടസ്സപ്പെടും. ഈ മാസം അവസാനത്തോടെ സർവ്വീസുകൾക്ക് തടസ്സം നേരിടുമെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. എൻജിനീയറിംഗ് ജോലികളെ തുടർന്നാണ് തടസ്സം അനുഭവപ്പെടുക.
ഈ മാസം 21,22 തിയതികളിൽ മാലഹൈഡിനും ദ്രോഗെഡയ്ക്കും ഇടയിൽ ജോലികൾ നടക്കും. അതിനാൽ ഇതുവഴിയുള്ള ഡാർട്ട്, നോർതേൺ കമ്യൂട്ടർ സർവ്വീസുകളിൽ തടസ്സം ഉണ്ടാകും. കനോലിയ്ക്കും മാലഹൈഡിനും ഇടയിലെ ഡാർട്ട് സേവനങ്ങൾ പൂർണമായും നിർത്തിവയ്ക്കും.
Discussion about this post

