ഡബ്ലിൻ: അയർലൻഡിൽ മോർട്ട്ഗേജ് നിരക്കുകൾ ഏറ്റവും താഴ്ന്ന നിലയിൽ. സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് മോർട്ട്ഗേജ് നിരക്കുകൾ എന്നാണ് സെൻട്രൽ ബാങ്ക് പുറത്തുവിട്ട വിവരങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്.
ഈ മാസം 3.50 ശതമാനം ആണ് ശരാശരി മോർട്ട്ഗേജ് നിരക്ക്. നവംബറിൽ ഇത് 3.53 ശതമാനം ആയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 3.80 ശതമാനം ആയിരുന്നു മോർട്ട്ഗേജ് നിരക്കുകൾ. 2023 ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.
Discussion about this post

