Author: sreejithakvijayan

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പരിധി എടുത്തുകളഞ്ഞേക്കും. ഇതുമായി ബന്ധപ്പെട്ടുള്ള നിയമ നിർമ്മാണത്തിന് മന്ത്രിസഭ അംഗീകാരം നൽകി. നിലവിൽ പ്രതിർഷം 32 മില്യൺ യാത്രികർ എന്നതാണ് വിമാനത്താവളത്തിന്റെ പരിധി. ഡബ്ലിൻ എയർപോർട്ട് പാസഞ്ചർ കപ്പാസിറ്റി ബില്ല് എന്ന പേരിലാകും ബില്ല് കൊണ്ടുവരിക. ഇത് നിയമമായാലൽ ഗതാഗത മന്ത്രിയ്ക്ക് നിയന്ത്രണം പിൻവലിക്കുകയോ പരിധി കൂട്ടുകയോ ചെയ്യാം. അതേസമയം യാത്രികരുടെ നിയന്ത്രണം എടുത്തുകളയുന്നത് രാജ്യത്തിന്റെ ടൂറിസം മേഖലയ്ക്ക് കരുത്താകും. വിദേശ വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കാൻ പരിധി നീക്കം ചെയ്യുന്നതുവഴി സാധിക്കും.

Read More

ഡൗൺ: കൗണ്ടി ഡൗണിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 50 വയസ്സുള്ള പുരുഷനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടം കണ്ടവർ എത്രയും വേഗം വിവരം പോലീസിനെ അറിയിക്കണം എന്നാണ് നിർദ്ദേശം. കെംപെ സ്റ്റോൺസ് റോഡിൽ ആയിരുന്നു സംഭവം. റോഡിലൂടെ നടന്ന് നീങ്ങുകയായിരുന്നു 50 കാരൻ. ഇതിനിടെ അദ്ദേഹത്തെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Read More

ഡബ്ലിൻ: ഡാനിയൽ അരൂബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 20 കാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ബ്രസീലിൽ നിന്നും നാടുകടത്തിയ വ്യക്തിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. വർഷങ്ങളായി ഇയാൾ സൗത്ത് അമേരിക്കൻ രാജ്യത്ത് തുടരുകയായിരുന്നു. അരൂബോസിന്റെ കൊലയുമായി ബന്ധപ്പെട്ട് ഡിസംബറിലാണ് ബ്രസീലിൽവച്ച് ഇയാൾ അറസ്റ്റിലായത്. തുടർന്ന് ഇയാളെ അയർലൻഡിലേക്ക് നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയായിരുന്നു. ഡബ്ലിൻ വിമാനത്താവളത്തിൽ ഇറങ്ങിയതിന് തൊട്ട് പിന്നാലെ തന്നെ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. നേരത്തെ ഒരു യുവതിയും അറസ്റ്റിലായിരുന്നു.

Read More

ഡബ്ലിൻ: നഗരങ്ങളിൽ താമസ സൗകര്യങ്ങൾ ഹ്രസ്വകാലത്തേയ്ക്ക് വാടകയ്ക്ക് കൊടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ. 20,000 ലധികം ജനസംഖ്യയുള്ള പട്ടണങ്ങളിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്. നിലവിലെ പാർപ്പിട പ്രശ്‌നം പരിഹരിക്കുകയാണ് ഇതുവഴി സർക്കാർ ലക്ഷ്യമിടുന്നത് എന്നാണ് സൂചന. 21 രാത്രികൾവരെ താമസസൗകര്യം നൽകുന്നതിനെയാണ് ഹ്രസ്വകാലത്തേയ്ക്കുള്ള വാടകയ്ക്ക് നൽകലായി കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം സർക്കാർ പാർട്ടി നേതാക്കളും ടൂറിസം മന്ത്രി പീറ്റർ ബർക്കെയും തമ്മിൽ ചർച്ച നടന്നിരുന്നു. ഇതിലാണ് ഹ്രസ്വകാലത്തേയ്ക്ക് താമസ സൗകര്യങ്ങൾ വാടകകയ്ക്ക് നൽകുന്നത് നിയന്ത്രിക്കാനുള്ള ആലോചന ഉരുത്തിരിഞ്ഞത്. അതേസമയം നിലവിൽ 10,000 ജനസംഖ്യയുള്ള പട്ടണങ്ങളിൽ താമസസൗകര്യങ്ങൾ ഹ്രസ്വകാലത്തേയ്ക്ക് വാടകയ്ക്ക് നൽകുന്നതിന് നിയന്ത്രണം ഉണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഇ-സ്‌കൂട്ടർ വേട്ട തുടർന്ന് പോലീസ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 15 ഇ- സ്‌കൂട്ടറുകൾ കൂടി പോലീസ് പിടിച്ചെടുത്തു. സെൻട്രൽ ഡബ്ലിനിൽ ആയിരുന്നു പോലീസിന്റെ പരിശോധന. കെവിൻ സ്ട്രീറ്റ്. കിൽമെയ്ൻഹാം എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള ഓഫീസർമാർ സംയുക്തമായിട്ടാണ് ദൗത്യം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫേസ്ബുക്കിലൂടെ പുറത്തുവിടുകയായിരുന്നു. താഴ്ന്ന് പറക്കുന്ന വിമാനങ്ങൾ എന്നാണ് ഇ- സ്‌കൂട്ടറുകളെ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ മാസം അടപ്പിച്ചത് മൂന്ന് ഭക്ഷണ ശാലകൾ. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന പരിശോധനയും നടപടിയും തുടരുമെന്ന് അയർലൻഡ് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. വൈറ്റ് സാൻഡ് ഹോട്ടൽ, ഫിംഗ്ലാസിലെ ഷംറോക്ക് ലോഡ്ജിലെ കിച്ചൺ, ഡബ്ലിൻ 22 ലെ ചില്ലേഴ്‌സ് റെസ്‌റ്റോറന്റ് ആൻഡ് ലോഞ്ച് എന്നിവയാണ് അടച്ച് പൂട്ടിയത്. അടുക്കളയിൽ എലികളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് വൈറ്റ് സാൻഡ് ഹോട്ടൽ അടച്ച് പൂട്ടിയത്. അടുക്കളയിലെ മേൽക്കൂരയുടെ കേടുപാടുകൾ ശരിയാക്കാത്തതിനെ തുടർന്നാണ് ഷാംറോക്ക് ലോഡ്ജിന്റെ അടുക്കള പൂട്ടിച്ചത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനെ തുടർന്നാണ് ചില്ലേഴ്‌സ് റെസ്റ്റോറന്റ് അടച്ച് പൂട്ടിയത്.

Read More

ഡബ്ലിൻ: സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കാൻ അഭിപ്രായ സർവ്വേ. നാഷണൽ ഓഫീസ് ഫോർ കമ്യൂണിറ്റി സേഫ്റ്റിയാണ് അഭിപ്രായ സർവ്വേയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഫെബ്രുവരി 5 ന് ആരംഭിച്ച സർവ്വേ 27 വെള്ളിയാഴ്ച വൈകീട്ട് അവസാനിക്കും. അടുത്ത മാസം വെബ്‌സൈറ്റിലൂടെയാകും ഇതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക. 2024 ലെ പോലീസിംഗ്, സെക്യൂരിറ്റി, കമ്യൂണിറ്റി സേഫ്റ്റി ആക്ടിന്റെ ഭാഗമായി രാജ്യത്തെ കമ്യൂണിറ്റി സുരക്ഷ മെച്ചപ്പെടുത്താനാണ് തീരുമാനം. ഇതിനായുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുകയാണ് സർവ്വേയുടെ ലക്ഷ്യം. അഭിപ്രായ സർവ്വേയിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://eu.smartsurvey.com/t/J62C7V/Translation?s=CfDJ8I_UP7fO6hxEsl89DgC3SEWe6-cNa2v22GKbJnAYBtmtssWvfALHHeWHZwL5jTV3SaH7MFKBwS_ddSnHsruiqdF1Atpan37Af0UlvjzROz-ZgIVx621dKXqVf2_0ZvxH0UZywCB8P8jcMIpSes0yyFuPzqR8r1XqoiQz_rzdgaCnc7xQlfp5Pmqsv3_4CQ9kQoZSoYI3_42-ndMhFyP0ULuM70xKnth0GUWQNOUec0epsQWU_enwyKWwohuHYGCuxnt62dnYsWdDP9VoiJWCgH-ksOpv5XO84RbPECr3hqi5FRGusADI4UdWgRcCRePWbA&redirected=true

Read More

ഡൊണഗൽ: ഡൊണഗലിൽ നിന്നും ഡബ്ലിനിലേക്കുള്ള പബ്ലിക് സർവീസ് ഒബ്ലിഗേഷൻ (പിഎസ്ഒ) വിമാന സർവ്വീസിന്റെ കരാറിൽ സർക്കാരിന് വിമർശനം. ഉച്ച കഴിഞ്ഞുള്ള വിമാന സർവ്വീസുകൾ ഒഴിവാക്കുന്ന നടപടിയ്‌ക്കെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. ക്യാൻസർ രോഗികൾക്ക് ഏറ്റവും കൂടുതൽ ഉപകാരം നൽകുന്ന സർവ്വീസ് ആണ് ഇത്. ഇതേ തുടർന്നാണ് വ്യാപകമായി വിമർശനം ഉയർന്നിരിക്കുന്നത്. നിലവിലെ ഷെഡ്യൂൾ അടുത്ത മാസം 29 വരെ നിലനിൽക്കും. ഈ മാസം 25 മുതൽ സേവനം തുടരുന്നത് ഉറപ്പാക്കുന്ന പുതിയ കരാർ ഒപ്പുവയ്ക്കുമെന്നാണ് ഗതാഗതമന്ത്രി ദരാഗ് ഒ ബ്രയാൻ വ്യക്തമാക്കുന്നത്.

Read More

ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ നിന്നും സൗത്ത് ആഫ്രിക്കൻ കുടുംബത്തെ നാടുകടത്തിയതിൽ പ്രതിഷേധം. 300 ഓളം പേരാണ് സംഭവത്തിൽ പ്രതിഷേധിച്ച് നീതി വകുപ്പിന് മുൻപിൽ തടിച്ച് കൂടിയത്. നാടുകടത്തപ്പെട്ട കുട്ടികൾക്കൊപ്പം പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. കഴിഞ്ഞ ആഴ്ച ആയിരുന്നു മൂന്ന് കുട്ടികളെയും മാതാവിനെയും സൗത്ത് ആഫ്രിക്കയിലേക്ക് നാടുകടത്തിയത്. അന്തരാഷ്ട്ര സംരക്ഷണം തേടി കുടുംബം സർക്കാരിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത് നിഷേധിച്ച സർക്കാർ ഇവരോട് രാജ്യം വിടാൻ ആവശ്യപ്പെടുകയായിരുന്നു.

Read More

ഡബ്ലിൻ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്‌ക്രാംബ്ലർ ബൈക്ക് അപകടങ്ങൾക്ക് ഇരയായത് ഏകദേശം 60 ഓളം പേർ. ഇവരിൽ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ഉൾപ്പെടുന്നു. 2021 മുതലുള്ള കണക്കുകൾ റോഡ് സേഫ്റ്റി അതോറിറ്റിയാണ് പങ്കുവച്ചത്. അഞ്ച് വർഷത്തിനിടെ സ്‌ക്രാംബ്ലർ ബൈക്ക് അപകടത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. 54 പേർക്ക് സാരമായി പരിക്കേറ്റു. കഴിഞ്ഞ വർഷം സ്‌ക്രാംബ്ലർ ബൈക്ക് ഇടിച്ച് രണ്ട് പേരാണ് മരിച്ചത്. 2023 ൽ ഒരാൾക്കും ജീവൻ നഷ്ടമായി. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ സ്‌ക്രാംബ്ലർ ബൈക്ക് ഓടിച്ചിരുന്നവർ ആയിരുന്നു. പരിക്കേറ്റവരിൽ 40 ഓളം പേരും ബൈക്ക് ഓടിച്ചിരുന്നവർ ആണെന്നും ആർഎസ്എയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Read More