ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അന്തരീക്ഷ താപനില ഗണ്യമായി കുറയും. താപനില മൈനസ് നാല് ഡിഗ്രിവരെ താഴാൻ സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച രാത്രിയാകും കൊടും തണുപ്പ് അനുഭവപ്പെടുക.
അന്നേ ദിവസം രാത്രി മൈനസ് നാല് ഡിഗ്രി സെൽഷ്യസ് ആയിരിക്കും അനുഭവപ്പെടുക. ഈ മണിക്കൂറുകളിൽ നല്ല തണുപ്പും മഞ്ഞ് മൂടിയ അന്തരീക്ഷവും ഉണ്ടാകും. വ്യാഴാഴ്ച ഈർപ്പമുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. നല്ല കാറ്റും ഉണ്ടാകും. രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ മഴ തുടരും.
Discussion about this post

