ഡബ്ലിൻ: അയർലൻഡിലെ ഭവന പ്രതിസന്ധി സ്ത്രീകളുടെ ജീവിതം ദുരിത പൂർണമാക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതിനുള്ള പ്രധാന കാരണം പാർപ്പിട പ്രതിസന്ധിയാണെന്നാണ് റിപ്പോർട്ടുകൾ. നാഷൺ വിമെൻസ് കൗൺസിലാണ് (എൻഡബ്ല്യുസി) ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
വീടില്ലാത്തത് സ്ത്രീകൾ ചൂഷണത്തിന് ഇരകളാകാൻ കാരണം ആകുന്നുവെന്നാണ് എൻഡബ്ല്യുസി ചൂണ്ടിക്കാട്ടുന്നത്. സെക്സ് ഫോർ റെന്റ് ചൂഷണം ഇതിന് ഉദാഹരണമാണ്. കുട്ടികളുള്ള സ്ത്രീകൾക്ക് പോലും ഇത്തരം ചൂഷണങ്ങളെ പ്രതിരോധിക്കാൻ സാധിക്കുന്നില്ല. നിലവിൽ 5000 ലധികം ഭവന രഹിതരായ കുട്ടികൾ രാജ്യത്തുണ്ട്. 4500 ലധികം സ്ത്രീകളാണ് വീടില്ലാത്തതിനെ തുടർന്ന് അടിയന്തിര താമസസൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നത്.
Discussion about this post

