ഡബ്ലിൻ: ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ഡച്ച് ബ്രൂവർ ഹൈനെകെൻ. ഇതോടെ അയർലൻഡിലെ നാന്നൂറോളം തൊഴിലാളികളും പ്രതിസന്ധിയിലാകും. ആഗോളതലത്തിൽ ആറായിരം തൊഴിലാളികളെ വെട്ടിക്കുറയ്ക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ജനുവരിയിൽ നിലവിലെ മേധാവി ഡോൾഫ് വാൻ ഡെൻ ബ്രിങ്ക് രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടൽ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. ആഗോള തലത്തിൽ വിൽപ്പനയ്ക്ക് ഇടിവ് നേരിട്ടതാണ് തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ചത് എന്നാണ് സൂചന.
Discussion about this post

