ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. മണിമോർ സ്വദേശിനിയായ ആൻ മാർഷലാണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
കുക്ക്സ്ടൗൺ പ്രദേശത്ത് ആയിരുന്നു അപകടം ഉണ്ടായത്. രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ആൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണം എന്നാണ് നിർദ്ദേശം.
Discussion about this post

