ഡബ്ലിൻ: ഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ യുവാക്കൾ പരസ്പരം ഏറ്റുമുട്ടി. ജോർജ് ഡോക്ക് ലുവാസ് സ്റ്റോപ്പിൽ ആയിരുന്നു സംഭവം. സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഞായറാഴ്ചത്തെ സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അവീവ സ്റ്റേഡിയത്തിലെ ഫുട്ബോൾ മത്സരത്തിന് ശേഷം ആയിരുന്നു സംഭവം. മത്സരത്തിന് ശേഷം വീടുകളിലേക്ക് മടങ്ങുന്നവരാണ് സംഘർഷത്തിൽ ഏർപ്പെട്ടത് എന്നാണ് സൂചന. അതേസമയം സംഭവം ലുവാസ് യാത്രികരെ പരിഭ്രാന്തിയിലാഴ്ത്തി.
Discussion about this post

