Author: sreejithakvijayan

ഡബ്ലിൻ: പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ ഐറിഷ് ലാംഗ്വേജ് സ്‌കൂൾ സന്ദർശിച്ച് കാതറിൻ കനോലി. പ്രസിഡന്റിന്റെ ആദ്യ ഔദ്യോഗിക പരിപാടി ആയിരുന്നു സ്‌കൂൾ സന്ദർശനം. ജീവിതത്തിന്റെ വിവിധ തലങ്ങൾ കാണിച്ചുതരുന്ന സമ്മാനമാണ് ഐറിഷ് ഭാഷയെന്ന് കനോലി പ്രതികരിച്ചു. ഐറിഷ് ഭാഷ എന്നത് ഒരു നേട്ടമാണ്. ജീവിതത്തിന്റെ വിവിധ തലങ്ങളെ വ്യക്തമാക്കുന്ന സമ്മാനം. പ്രതീക്ഷയും പ്രകൃതിയും ഉൾപ്പെട്ട ഭാഷ. വളരെ കാലമായി ഐറിഷിനെ ഒരു പ്രശ്‌നമായി നമ്മൾ കാണുന്നു. എന്നാൽ അതൊരു പ്രശ്‌നം അല്ല. അതൊരു സമ്മാനമാണെന്നും കനോലി പ്രതികരിച്ചു.

Read More

ഡബ്ലിൻ: ഷാനൻ വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും 30 കിലോ കഞ്ചാവാണ് പിടികൂടിയത്. ഇന്നലെ ആയിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെവന്യൂ കസ്റ്റംസ് ഓഫീസർമാർ നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെടുത്തത്. പിടിച്ചെടുത്ത കഞ്ചാവിന് 6 ലക്ഷം യൂറോ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ലഹരി വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്കായി ഫോറൻസിക് സയൻസ് അയർലൻഡിലേക്ക് അയച്ചു.

Read More

ഡബ്ലിൻ: അയർലൻഡിലെ പ്രെസ്ബിറ്റീരിയൻ ചർച്ച് തലവൻ സ്ഥാനമൊഴിഞ്ഞു. മോഡറേറ്റർ റവ. ട്രെവർ ഗ്രിബെൻ ആണ് പത്രസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. സഭയുടെ സുരക്ഷാ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് തലവൻ സ്ഥാനം ഒഴിഞ്ഞത്. പത്രസമ്മേളനത്തിൽ വച്ചായിരുന്നു ഗ്രിബെൻ ഇക്കാര്യം വ്യക്തമാക്കിയത്. പള്ളിയുടെ സഹായം തേടിയെത്തിയവർക്ക് ആവശ്യമായ പരിചരണം നൽകിയില്ല എന്നതുൾപ്പെടെയുള്ള കണ്ടെത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. പരാതികൾ ഉയർന്നതിന് പിന്നാലെ ചർച്ച് അധികൃതർ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ് ഇട്ടിരുന്നു. ഇതിലാണ് കണ്ടെത്തൽ. ഏകദേശം 1,80,000 വിശ്വാസികളാണ് പ്രെസ്ബിറ്റീരിയൻ സഭയിൽ അംഗങ്ങളായിട്ടുള്ളത്.

Read More

ഡബ്ലിൻ: കഴിഞ്ഞ മാസം നോർത്ത് ഡബ്ലിനിൽ യുക്രെയ്ൻ പൗരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രായപൂർത്തിയായ വ്യക്തിയെന്ന് സൂചന. ഇയാളുടെ ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിലവിൽ 18 വയസ്സിന് താഴെ പ്രായമുള്ളവരെ പാർപ്പിക്കുന്ന കേന്ദ്രത്തിലാണ് പ്രതി ഉള്ളത്. 17 കാരനായ വാഡിം ഡേവിഡെങ്കോയെ കൊലപ്പെടുത്തുമ്പോൾ പ്രതിയ്ക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെന്ന വിവരങ്ങൾ ആയിരുന്നു പോലീസിന് ലഭിച്ചത്. ഇതേ തുടർന്ന് കുട്ടികളുടെ കോടതിയാണ് കേസിൽ വാദം കേട്ടതും കൗമാരക്കാരെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ പാർപ്പിക്കാൻ ഉത്തരവിട്ടതും. ഇതിന് പിന്നാലെ പ്രതിയുടെ പ്രായം സംബന്ധിച്ച വസ്തുതകൾ ചില മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് 29 പേർ അറസ്റ്റിൽ. മോഷണം, മോഷണ മുതൽ കൈമാറൽ, ക്രിമിനൽ നാശനഷ്ടം സൃഷ്ടിക്കൽ, ജീവനക്കാരെ ആക്രമിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മോഷ്ടാക്കളെ പിടികൂടുന്നതിനായി ഓപ്പറേഷൻ തായ്‌റേജ് എന്ന പേരിൽ പോലീസ് ദൗത്യം സംഘടിപ്പിച്ചിരുന്നു. 25 പുരുഷന്മാരും നാല് സ്ത്രീകളുമാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ സംഘത്തിലെ കൂടുതൽ പേർക്കായും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ പുതിയ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു. സ്‌പോർട്‌സ് അയർലൻഡ് ക്യാമ്പസിൽ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് അധികൃതർ നിർമ്മാണ അനുമതി നൽകി. രണ്ട് ഘട്ടമായിട്ടായിരിക്കും സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനം. ആദ്യ ഘട്ട പ്രവർത്തനങ്ങൾക്കുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. പ്രധാന ഫീൽഡ്, 4,240 പേർക്ക് ഇരുന്ന് കളികാണാനുള്ള സൗകര്യം, ഹൈ പെർഫോമൻസ് സെന്റർ, കളിക്കാർ, ഉദ്യോഗസ്ഥർ എന്നിവർക്കുള്ള കെട്ടിടം എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. 2030 ലെ ടി 20 വേൾഡ് കപ്പിന്റെ സഹ ആതിഥേയർ കൂടിയാണ് അയർലൻഡ്. അതിനാൽ സ്റ്റേഡിയത്തിന്റെ നിർമ്മാണം ഏറെ പ്രധാനപ്പെട്ടതാണ്.

Read More

ഡബ്ലിൻ: എച്ച്എസ്ഇയിലെ സീനിയർ സഹപ്രവർത്തകനിൽ നിന്നും ലൈംഗികാതിക്രമം നേരിട്ട വനിതാ ഫാർമസിസ്റ്റിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഡബ്ലിനിലെ വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷന്റേതാണ് ഉത്തരവ്. ഒരു വർഷത്തെ ശമ്പളത്തിന് തുല്യമായ 86717 യൂറോ നഷ്ടപരിഹാരമായി നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. ഒരു വർഷത്തോളമാണ് വനിതാ ഫാർമസിസ്റ്റ് പീഡനം നേരിട്ടത്. പീഡനം സഹിക്കവയ്യാതെ യുവതി ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ അധികൃതർ കുറ്റക്കാരനെതിരെ നടപടി സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. ഇതോടെ യുവതി ഡബ്ല്യുആർസിയുടെ സഹായം തേടുകയായിരുന്നു.

Read More

ബെൽഫാസ്റ്റ്: നോർതേൺ ലൈറ്റ്‌സ് ( അറോറ ബോറിയാലിസ് ) ഇന്ന് അയർലൻഡിലെങ്ങും ദൃശ്യമാകും. ഇന്ന് രാത്രി 9 മണി മുതൽ അർദ്ധരാത്രിവരെ പലയിടങ്ങളിലും പ്രതിഭാസം ദൃശ്യമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഡബ്ലിൻ, കാർലോ തുടങ്ങിയ കൗണ്ടികളിലെ വിവിധ ഭാഗങ്ങളിൽ പ്രതിഭാസം ദൃശ്യമായിരുന്നു. രാജ്യത്തിന്റെ വടക്കൻ പടിഞ്ഞാറൻ തീരങ്ങളിൽ നിന്നായിരിക്കും പ്രതിഭാസം നന്നായി കാണാൻ സാധിക്കുക.

Read More

ആൻട്രിം: കൗണ്ടി ആൻട്രിമിൽ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. ടിറഗ്രേസി റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. ഗ്രീൻമൗണ്ട് ക്യാമ്പസ് ഓഫ് ദി കോളേജ് ഓഫ് അഗ്രികൾച്ചർ, ഫുഡ്, റൂറൽ എന്റർപ്രൈസിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട സമയം റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. ഗുരുതരമായ പരിക്കുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യാതിരുന്നത് വലിയ ആശ്വാസമായി.

Read More

ഡബ്ലിൻ: ഡബ്ലിനിലെ ട്രിനിറ്റി സർവ്വകലാശാലയിൽ നിന്നും നിയമത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി അയർലൻഡ് മലയാളി. പത്തനംതിട്ട സ്വദേശി ജോബി ജോസ് ആണ് എൽഎൽഎം വിജയകരമായി പൂർത്തിയാക്കിയത്. പ്രാക്കാനം ചെറിയത്ത് ജോസ് വില്ലയിൽ ഒ. ജോസിന്റെയും പൊന്നമ്മ ജോസിന്റെയും മകനാണ് അഡ്വ. ജോബി ജോസ്. ഏതാനും വർഷങ്ങളായി ഡബ്ലിനിലെ താലയിലാണ് ജോബിയും കുടുംബവും താമസിക്കുന്നത്. ഭാര്യ ഡയാന ജോസഫ്, മകൾ ഇസബെൽ ജോബി.

Read More