ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുന്നു. ബുധനാഴ്ചയും ഇന്ത്യക്കാരന് നേരെ ആക്രമണം ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ഡബ്ലിൻ 2 ലെ അനന്താര ദി മാർക്കർ ഹോട്ടലിലെ ഷെഫായ ലക്ഷ്മൺ ദാസിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ അദ്ദേഹത്തിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
മൂന്നംഗ സംഘമാണ് അദ്ദേഹത്തെ ആക്രമിച്ചത്. അവശനിലയിലായ ദാസിന്റെ പക്കൽ നിന്നും പ്രതികൾ പണവും മൊബൈൽ ഫോണുകളും ഉൾപ്പെടെ മോഷ്ടിച്ചു. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, പാസ്പോർട്ട്, 2600 യൂറോ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയാണ് തട്ടിയെടുത്തത്. 21 വർഷമായി അയർലൻഡിൽ താമസിച്ചുവരികയാണ് ലക്ഷ്മൺ ദാസ്.
Discussion about this post

