ഡബ്ലിൻ: അവധിക്കാല യാത്രയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ ഭയന്ന് അയർലൻഡിലെ ജനങ്ങൾ. മോഷണം ഭയന്നാണ് ഇവർ യാത്രയുടെ ചിത്രങ്ങളും വിവരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ മടിക്കുന്നത്. വീടിന്റെ എല്ലാ വാതിലുകളും ജനാലകളും പൂട്ടിപ്പോകാൻ മടിയ്ക്കുന്നവരും ഏറെയാണ്. മോട്ടോർ ഇൻഷൂറൻസ് ദാതാക്കളായ റെഡ്ക്ലിക്ക് നടത്തിയ സർവ്വേയിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ.
അയർലൻഡിലെ 28 ശതമാനം പേർ മോഷണം ഭയന്ന് യാത്രയുടെ ചിത്രങ്ങളും വിവരങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ ഭയക്കുന്നു. 17 ശതമാനം പേർ ദൂരേയ്ക്ക് യാത്ര പോകുമ്പോൾ വീട്ടിൽ ആളുണ്ടെന്ന പ്രതീതിയുണ്ടാക്കാൻ മുഴുവൻ വാതിലുകളും ജനാലകളും പൂട്ടാതെ യാത്ര പോകുന്നു. 51 ശതമാനം പേർ വീട് നോക്കാൻ മറ്റൊരാളെ ഏൽപ്പിച്ച ശേഷമാണ് യാത്ര പോകുന്നത് എന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.

