- ഇന്ധനവില വർധനവ് നിർമ്മാണ മേഖലയിലെ ചിലവ് കൂട്ടും; മുന്നറിയിപ്പ്
- ബാൽക്കണിയിൽ നിന്നും വീണ് പരിക്കേറ്റ സംഭവം; ആൺകുട്ടിയും ആശുപത്രി വിട്ടു
- മൂന്ന് മണിക്കൂർ നീണ്ട പരിശ്രമം; കിണറ്റിൽ വീണ നായയെ രക്ഷിച്ചു
- ടിപ്പററിയിലെ കൊലപാതകം; യുവതിയുടെ വിവരങ്ങൾ പുറത്ത്
- ഡബ്ലിനിൽ വൻ ലഹരിവേട്ട; രണ്ട് പേർ അറസ്റ്റിൽ
- ഇലക്ട്രിക് സ്ക്രാംബ്ലർ അപകടത്തിൽപ്പെട്ടു; യുവാവിന് പരിക്ക്
- അഷ്ടമുടിക്കായലിന്റെ മണ്ണ് , കൊല്ലം നെഞ്ചേറ്റുന്നത് ആരെ ?
- ‘വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല, പിണറായി മികച്ച മുഖ്യമന്ത്രി’; കെ കെ ശൈലജ
Author: sreejithakvijayan
ഡബ്ലിൻ: എം 50 യിൽ വാഹനാപകടം. ഇതേ തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. വളരെ സാവധാനമാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്. റെഡ് കൗവിലെ ജംഗ്ഷൻ 9 നോട് ചേർന്നുള്ള പ്രദേശത്ത് ആയിരുന്നു സംഭവം. വലത് ലൈനിൽ ആയിരുന്നു അപകടം ഉണ്ടായത്. അതിനാൽ ഈ ലൈനിൽ വലിയ ഗതാഗതക്കുരുക്ക് തുടരുകയാണ്. ഇടത് ലൈനിലൂടെ പോകുന്നവർക്ക് 20 മിനിറ്റോളമാണ് താമസം നേരിടുന്നത്.
ഡബ്ലിൻ: യുക്രെയിനിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. യുക്രെയിനിന്റെ പടിഞ്ഞാറൻ ഗ്രാമമായ ക്രൈലിവിൽ ആകും സംസ്‌കാര ചടങ്ങുകൾ. നവംബർ 23 ന് ഡബ്ലിനിലെ ഡോണികാർണി പള്ളിയിൽ അനുസ്മരണ കുർബാനയും നടക്കും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആയിരുന്നു 20 കാരനും ഡബ്ലിൻ സ്വദേശിയുമായ അലക്‌സ് റൈഷുക്ക് കൊല്ലപ്പെട്ടത്. യുക്രേനിയൻ സൈന്യത്തിന്റെ ഡ്രോൺ യൂണിറ്റിൽ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു അലക്‌സ്. ഓഗസ്റ്റിൽ യുദ്ധത്തിനിടെ അലക്‌സിനെ കാണാതാകുകയായിരുന്നു. കഴിഞ്ഞ ആഴ്ച ലഭിച്ച മൃതദേഹാവശിഷ്ടങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ മൃതദേഹം അലക്‌സിന്റേത് ആണെന്ന് സ്ഥിരീകരിച്ചു. ഇതോടെ മൃതദേഹം സംസ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ആൻഡ്രിം: ബാലിമെന കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 100 പേർ. പിഎസ്എൻഐ ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ആൻഡ്രിമിലും വടക്കൻ അയർലൻഡിന്റെ വിവിധ ഭാഗങ്ങളിലും ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടുളള അറസ്റ്റിന്റെ വിശദാംശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ബാലിമെന സംഘർഷവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പിഎസ്എൻഐ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ബാലിമെനയിലെ സമൂഹത്തിന് ആവശ്യമായ പിന്തുണ ഇപ്പോഴും നൽകിവരുന്നുണ്ട്. സംഘർഷങ്ങൾ സമൂഹത്തെ വല്ലാതെ ബാധിച്ചുവെന്നും ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ജൂണിൽ ആയിരുന്നു ബാലിമെനയിൽ സംഘർഷം ഉണ്ടായത്.
കോർക്ക്: കോർക്ക്, കെറി കൗണ്ടികളിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് അതിശക്തമായ മഴ. ഇതേ തുടർന്ന് ഇരു കൗണ്ടികളിലെയും വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ഇരു കൗണ്ടികളിലും അർധരാത്രി മുതൽ ഉച്ചവരെ യെല്ലോ വാണിംഗ് ആയിരുന്നു. കോർക്കിൽ പല പ്രധാന റോഡുകളും വെള്ളത്തിനടിയിലായി. ഇതേ തുടർന്ന് വലിയ ഗതാഗതക്കുരുക്ക് ആയിരുന്നു അനുഭവപ്പെട്ടത്. പലഭാഗങ്ങളിലും റോഡ് അടച്ചിടേണ്ട സ്ഥിതിവിശേഷം ഉണ്ടായി. വെള്ളം കയറിയതിനെ തുടർന്ന് മുഗീലി മുതൽ കില്ലേഗ് വരെയുള്ള ഭാഗം അടച്ചിട്ടു. കെറിയിലെ ആർ 551 ൽ വെള്ളം കയറി. ഇതേ തുടർന്ന് ഇതുവഴിയുള്ള യാത്ര ഒഴിവാക്കാൻ കെറി കൗണ്ടി കൗൺസിൽ നിർദ്ദേശിച്ചിരുന്നു.
ഡബ്ലിൻ: മോഷ്ടിച്ച ട്രക്കുമായി ജിഎഎ ഗ്രൗണ്ടിൽ എത്തി പരിഭ്രാന്തി സൃഷ്ടിച്ചയാൾ അറസ്റ്റിൽ. 30 വയസ്സുള്ള യുവാവിനെയാണ് സംഭവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ അടുത്ത മാസം 4 ന് ഡബ്ലിനിലെ കോടതിയിൽ ഹാജരാക്കും. ശനിയാഴ്ച രാവിലെയോടെയായിരുന്നു 30 കാരന്റെ അതിക്രമം. ബൊട്ടാണിക് അവന്യൂവിലെ ഒരു കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്നുമായിരുന്നു ഇയാൾ ട്രക്ക് മോഷ്ടിച്ചത്. ശേഷം ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. സംഭവ സമയം നിരവധി കുട്ടികളാണ് പരിശീലനം നടത്തുന്നുണ്ടായിരുന്നത്. ആർക്കും അപകടം പറ്റാതിരുന്നത് ആശ്വാസമായി.
വാട്ടർഫോർഡ്: വാട്ടർഫോർഡിൽ വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാസേജ് ഈസ്റ്റിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. മരണത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ബ്രൂക്ക്‌സൈഡ് ഗ്രാമത്തിലെ വീട്ടിൽ ആയിരുന്നു സംഭവം. പ്രദേശവാസികളാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ശുചിമുറിയ്ക്ക് സമീപം ആണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
ടിപ്പററി: കൗണ്ടി ടിപ്പററിയിലെ റോസ്‌ക്രിയയിൽ സൂപ്പർമാർക്കറ്റിൽ തീപിടിത്തം. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ടൗണിലെ മെയിൻ സ്ട്രീറ്റിലുള്ള സൂപ്പർവാലു സൂപ്പർമാർക്കറ്റിൽ ആയിരുന്നു സംഭവം. അർദ്ധരാത്രി രണ്ട് മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ് റോസ്‌ക്രിയ, ടെമ്പിൾമോർ, നിനാഗ്, ലിമെറിക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഫയർഫോഴ്‌സ് എത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്‌സ് അംഗങ്ങൾ തീ നിയന്ത്രണ വിധേയം ആക്കിയത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഡബ്ലിൻ: കാതറിൻ കനോലി അയർലൻഡിന്റെ ഏറ്റവും മികച്ച പ്രസിഡന്റ് ആയിരിക്കുമെന്ന് വ്യക്തമാക്കി സ്‌കൂൾ വിദ്യാർത്ഥികൾ. സ്ഥാനാരോഹണ ചടങ്ങിന് ശേഷം കനോലിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു വിദ്യാർത്ഥികൾ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഫ്രാൻസിസ് സ്ട്രീറ്റ് സ്‌കൂളിലെ മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് കനോലിയെ കാണാനും പരിപാടികളിൽ പങ്കെടുക്കാനും അവസരം ലഭിച്ചത്. ഡബ്ലിൻ കാസിലിലെ കോർട്ടിയാർഡിൽ നിന്നും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച കനോലി കുട്ടികളെ അഭിസംബോധന ചെയ്യുകയായിരുന്നു. കുട്ടികളുമായി സമയം ചിലവഴിച്ച ശേഷമായിരുന്നു കനോലി ഔദ്യോഗിക വസതിയിലേക്ക് യാത്രയായത്. എല്ലാ കുട്ടികൾക്കും കനോലി ഹസ്തദാനം നൽകി.
ഡബ്ലിൻ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി പക്ഷിപ്പനിയുടെ ഭീതിയിലാണ് അയർലൻഡ്. ഇതിനോടകം തന്നെ മൂന്ന് സ്ഥലങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യത്തിൽ വലിയ ആശങ്കയിലാണ് കർഷകർ. രോഗബാധയുണ്ടായാൽ കടുത്ത സാമ്പത്തിക നഷ്ടത്തിന് അത് കാരണമാകും. കൂടുതൽ മേഖലകളിൽ രോഗബാധ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങളും ഭീതിയിലാണ്. നിലവിൽ അയർലൻഡിൽ വ്യാപിക്കുന്ന എച്ച്5എൻ1 മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഹെൽത്ത് പ്രൊട്ടക്ഷന് സർവൈലൻസ് സെന്റർ വ്യക്തമാക്കുന്നത്. എങ്കിലും ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. കോഴി ഇറച്ചി, മുട്ട എന്നിവ ശരിയായ രീതിയിൽ പാകം ചെയ്ത് മാത്രം കഴിക്കുക. രോഗം ബാധിച്ചതോ, ചത്തതോ ആയ കാട്ടുപക്ഷികളുടെ സമീപം പോകുകയോ അവയെ സ്പർശിക്കുകയോ ചെയ്യരുത്. പക്ഷികളെ വളർത്തുന്നവർ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.
ഡബ്ലിൻ: അയർലൻഡിന്റെ 10ാമത് പ്രസിഡന്റായി ചുമതലയേറ്റ് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി. ഡബ്ലിൻ കാസിലിൽ നടന്ന പ്രൗഢഗംഭീരമായ പരിപാടിയിൽ വച്ച് ഇന്നലെ ആയിരുന്നു സത്യപ്രതിജ്ഞ. അയർലൻഡിന്റെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന മൂന്നാമത്തെ വനിത കൂടിയാണ് കാതറിൻ കനോലി. 14 വർഷത്തിന് ശേഷമാണ് അയർലൻഡ് പ്രസിഡന്റ് സ്ഥാനത്ത് മാറ്റം ഉണ്ടാകുന്നത്. കഴിഞ്ഞ 14 വർഷമായി മൈക്കിൾ ഡി ഹിഗ്ഗിൻസ് ആയിരുന്നു പ്രസിഡന്റ് സ്ഥാനത്ത് തുടർന്നിരുന്നത്. മാറ്റത്തിനുള്ള ഉത്തേജകമായി താൻ പ്രവർത്തിക്കുമെന്ന ഉറപ്പുണ്ടെന്ന് അധികാരമേറ്റതിന് പിന്നാലെ കനോലി പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
