കോർക്ക്: വിപുലമായ ഓണാഘോഷം സംഘടിപ്പിക്കാൻ മാലോ ഇന്ത്യൻ അസോസിയേഷൻ (എംഐഎ). അടുത്ത മാസം 30 ന് (ശനിയാഴ്ച) ഷാൻബാലിമോർ കമ്മ്യൂണിറ്റി സെന്ററിലാണ് ആഘോഷ പരിപാടികൾ നടക്കുക. പരിപാടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.
രാവിലെ 10.30 മുതൽ രാത്രി 8 മണിവരെയാണ് ആഘോഷപരിപാടികൾ. പരിപാടിയുടെ ഭാഗമാകുന്നവർക്ക് വിഭവ സമൃദ്ധമായ സദ്യയുണ്ട്. നിരവധി കലാ- കായിക മത്സരങ്ങളും പരമ്പരാഗത ആഘോഷങ്ങളും പരിപാടിയുടെ ഭാഗമായി ഉണ്ടാകും.
അയർലൻഡിലെ പ്രമുഖ ബാൻഡ് ആയ ബാക്ക് ബഞ്ചേഴ്സ് അവതരിപ്പിക്കുന്ന സംഗീത പരിപാടി ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പരിപാടിയ്ക്കായുള്ള ടിക്കറ്റുകൾ മാലോയിലെ സ്പൈസ് ടൗൺ ഏഷ്യൻ സൂപ്പർമാർക്കറ്റിന്റെ ശാഖയിൽ ലഭിക്കും. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

