ഡബ്ലിൻ: ഹെയ്തിയിൽ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയ ജെന ഹെരാട്ടിയുടെ മോചനത്തിനായി അഭ്യർത്ഥിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഹെയ്തിയിലുള്ളവർക്കായി വലിയ സംഭാവനകൾ ജെന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെറിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മീഹോൾ മാർട്ടിൻ.
പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കായി മികച്ച രീതിയിൽ പ്രവർത്തിച്ച വ്യക്തിയാണ് ജെന. ജെനയുടെ മോചനത്തിനായി സാദ്ധ്യമായതെല്ലാം ചെയ്തുവരികയാണ്. നയതന്ത്രപരമായും മറ്റ് ശൃംഖലകളിലൂടെയും ജെനയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ജെനയെയും സംഘത്തെയും എത്രയും വേഗം വിട്ടയക്കണമെന്ന് തങ്ങൾ അഭ്യർത്ഥിക്കുകയാണ്. അവരെ ഉപദ്രവിക്കരുത്. ജെന ജനങ്ങൾക്ക് വേണ്ടി നിരവധി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

