ഡബ്ലിൻ: താരിഫിൽ ട്രംപിന് മുന്നറിയിപ്പുമായി അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. താരിഫ് നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കിൽ അതിന്റെ നഷ്ടം അയർലൻഡിലെ അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുന്ന സെക്ഷൻ 232 അന്വേഷണത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
താരിഫുമായി മുന്നോട്ട് പോകുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു കാര്യം മനസിൽ വയ്ക്കണം. താരിഫ് നിങ്ങളുടെ ഫാർമസ്യൂട്ടിക്കൽ മേഖലയെ ആണ് തകർക്കുക. യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾക്കിടെ നിരവധി പേരുമായി താനും ചർച്ച നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ താരിഫ് ലോകസമ്പദ്വ്യവസ്ഥയ്ക്ക് ഒരിക്കലും ഗുണം ചെയ്യില്ല. പൊതുജനങ്ങൾക്കോ തൊഴിലാളികൾക്കോ ഉപഭോക്താക്കൾക്കോ ഇത് കൊണ്ട് ഗുണം ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

