ഡബ്ലിൻ: ജോഗിംഗിനിടെ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയ്ക്ക് തടവ്. സിറിയക്കാരനായ ഹോയ്ദ ഹമദിനാണ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ മാസം 26 ന് ആയിരുന്നു ഇയാൾ യുവതിയെ ആക്രമിച്ചത്.
ഡബ്ലിനിലെ ഈസ്റ്റ് വാൾ റോഡിൽ രാവിലെയോടെയായിരുന്നു സംഭവം. ജോഗിംഗിനിടെ യുവാവ് യുവതിയുടെ വയറ്റിൽ ഇടിയ്ക്കുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ യുവതി നിലത്ത് വീണു. പിന്നാലെ യുവതിയ്ക്ക് നേരെ ഇയാൾ അസഭ്യവർഷം നടത്തി. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post

