ഡബ്ലിൻ: അയർലൻഡിൽ പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നു. ആകെ എത്തുന്നവരിൽ 20 ശതമാനവും ഇന്ത്യൻ വിദ്യാർത്ഥികളാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം അയർലൻഡിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ വർഷം വിവിധ രാജ്യങ്ങളിൽ നിന്നായി 40,400 വിദ്യാർത്ഥികൾ അയർലൻഡിൽ എത്തി. ഇതിൽ 20 ശതമാനം ഇന്ത്യക്കാരാണ്. ഇതിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്.
ചുരുങ്ങിയ ചിലവിൽ ബിരുദം സ്വന്തമാക്കാമെന്നതും മികച്ച തൊഴിലവസരങ്ങളുമാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളെ അയർലൻഡിലേക്ക് ആകർഷിക്കുന്നത്. പഠനാന്തര വിസകളും ടെക് കരിയറും വിദ്യാർത്ഥികൾക്ക് പ്രതീക്ഷ നൽകുന്നു.
Discussion about this post

