ഡബ്ലിൻ: അയർലൻഡിൽ ഞായറാഴ്ച വരെ ചൂട് തുടരുമെന്ന് മെറ്റ് ഐറാൻ. ഈ വാരം മഴ മാറി നിൽക്കും. ചൂടുള്ള കാലാവസ്ഥയായതിനാൽ മെർക്കുറിയുടെ അളവ് വർദ്ധിക്കാനും സാദ്ധ്യതയുണ്ട്. ഞായറാഴ്ചയോടെ നിലവിലെ കാലാവസ്ഥയിൽ മാറ്റം ഉണ്ടാകുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
വരും ദിവസങ്ങളിൽ താപനില 23 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താം. ഈ ദിവസങ്ങളിൽ മെർക്കുറിയുടെ അളവും വർദ്ധിക്കാം. വ്യാഴാഴ്ച പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. വൈകീട്ടോടെ കാർമേഘം മൂടിയ അന്തരീക്ഷം ഉണ്ടാകും. എന്നാൽ മഴ ലഭിക്കില്ല.
Discussion about this post

