Author: sreejithakvijayan

ലാവോയിസ് : കൗണ്ടി ലാവോയിസിലെ അതിർത്തി കടന്നുള്ള ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. മൂന്നാമനാണ് അറസ്റ്റിലായത്. 1939 ലെ ഒഫൻസസ് എഗൈൻസ്റ്റ് ദി സ്റ്റേറ്റ് ആക്ടിലെ 30ാം വകുപ്പ് പ്രകാരം ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 30 വയസ്സുള്ള യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച സമാന കേസിൽ 30 ഉം 40 ഉം വയസ്സുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 30 കാരനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സ്‌പെഷ്യൽ ഡിക്റ്റക്ടീവ് യൂണിറ്റ് ആണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Read More

ഡബ്ലിൻ: അയർലൻഡ് നീതി മന്ത്രി ജിം ഒ കെല്ലഗൻ അടുത്ത ഫിയന്ന ഫെയിൽ നേതാവ് ആകുന്നതിനുള്ള സാധ്യത മങ്ങുന്നു. ലാഡ്‌ബ്രോക്ക്‌സാണ് കെല്ലഗൻ നേതൃത്വസ്ഥാനത്തേക്ക് വരാനുള്ള സാധ്യത കുറവാണെന്ന് നിരീക്ഷിച്ചിരിക്കുന്നത്. ഇതോടെ ആരാകും പാർട്ടിയുടെ അടുത്ത നേതാവ് എന്ന കാര്യത്തിൽ സസ്‌പെൻസ് വർധിക്കുകയാണ്. നേതൃസ്ഥാനം ഒഴിയാൻ മീഹോൾ മാർട്ടിന് സമ്മർദ്ദം ഏറുകയാണ്. നിലവിൽ കെല്ലഗൻ ഉൾപ്പെടെ നാല് പേരാണ് ഫിയന്ന ഫെയിലിന്റെ നേതൃസ്ഥാനം അലങ്കരിക്കാൻ സാധ്യതയുള്ളത്. ഗതാഗത മന്ത്രി ദരാഗ് ഒ ബ്രയാൻ, സാമൂഹിക സുരക്ഷാ മന്ത്രി ഡാര കാലിയറി, പൊതുചെലവ് മന്ത്രി ജാക്ക് ചേംബേഴ്‌സ് എന്നിവരാണ് പരിഗണനയിൽ ഉള്ളത്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ അധികപരിപാടി പ്രഖ്യാപിച്ച് ഡിജെ കാൽവിൻ ഹാരിസ്. അടുത്ത വർഷം ജൂൺ 28 ന് കൂടി ഡബ്ലിനിൽ അദ്ദേഹത്തിന്റെ പരിപാടി ഉണ്ടായിരിക്കും. ഈ മാസം 21 മുതൽ 28 ലെ ഷോയ്ക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കും. നേരത്തെ ജൂൺ 27, , ഓഗസ്റ്റ് 22 എന്നീ തിയതികളിൽ ആയിരുന്നു ഷോകൾ പ്രഖ്യാപിച്ചിരുന്നത്. 21 ന് രാവിലെ ഒൻപത് മണി മുതൽ ജൂൺ 28 ലെ ഷോയ്ക്ക് വേണ്ടിയുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കും. ആവശ്യക്കാർക്ക്  www.ticketmaster.ie വഴി ബുക്കിംഗ് ഫീസ് ഉൾപ്പെടെ നൽകി ടിക്കറ്റുകൾ സ്വന്തമാക്കാം. 79.90 യൂറോയാണ് ടിക്കറ്റ് വില. ആർട്ടിസ്റ്റ് പ്രീസെയിൽ 18 നും എംസിഡി പ്രീ സെയിൽ നവംബർ 20 നും നടക്കും.

Read More

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ 60 കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് ആഴ്ച മുൻപ് തന്നെ വയോധിക മരിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വയോധികയുടെ നായയുടെ മൃതദേഹവും വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബ്രൂക്ക്‌സൈഡ് ഗ്രാമത്തിലെ താമസക്കാരിയായ കാർമെൽ റോബിൻസൺ ആണ് മരിച്ചത്. തിങ്കളാഴ്ച ആയിരുന്നു ഇവരുടെ മൃതദേഹം വീട്ടിൽ നിന്നും കണ്ടെടുത്തത്. അഴുകിയ നിലയിൽ ആയിരുന്നു മൃതദേഹം. വീട്ടിൽ ഒറ്റയ്ക്കാണ് കാർമെൽ താമസിച്ചിരുന്നത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Read More

വാട്ടർഫോർഡ്: എൻസിടി ടെസ്റ്റ് സെന്ററിന്റെ പ്രവർത്തന സമയം വർധിപ്പിക്കുന്നതിനെതിരെ ടിഡി പോൾ മർഫി നൽകിയ അപേക്ഷ തള്ളി. ആസൂത്രണ കമ്മീഷന് മുൻപാകെ മർഫി നൽകിയ അപേക്ഷയാണ് തള്ളിയത്.  പ്രവർത്തന സമയം വർധിപ്പിക്കുന്നത് ശബ്ദമലിനീകരണത്തിന് കാരണമാകുമെന്ന് ആയിരുന്നു മർഫിയുടെ വാദം. സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലാണ് എൻസിടി സെന്റർ ഉടമകളായ  അപ്പലസ് ഇൻസ്‌പെക്ഷൻ സർവ്വീസ് ലിമിറ്റഡിന് പ്രവർത്തി സമയം വർധിപ്പിക്കാൻ അനുമതി നൽകിയത്. എന്നാൽ ഇതിന് പിന്നാലെ പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി ആസൂത്രണ കമ്മീഷനെ സമീപിക്കുകയായിരുന്നു. കൗൺസിലിന്റെ തീരുമാനം കമ്മീഷൻ ശരിവച്ചു. 66 മണിക്കൂർ ആയിരുന്നു സെന്ററിന്റെ പ്രവർത്തന സമയം. ഇത് 81 ആക്കിയാണ് ഉയർത്തിയിരിക്കുന്നത്.

Read More

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്റർ കലാപ കേസിലെ പ്രതിയെ ജയിലിൽ അടച്ച് കോടതി. 52 വയസ്സുള്ള വില്യം കാവ്‌ലിയെ ആണ് ജയിലിൽ അടച്ചത്. 2023 നവംബർ 23 ന് ഒ കോണൽ സ്ട്രീറ്റിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് നടപടി. കലാപത്തിനിടെ വില്യം പ്രദേശത്തെ കട കൊള്ളയടിച്ചിരുന്നു. ഇതിലാണ് ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതി ജയിൽ ശിക്ഷ വിധിച്ചത്.

Read More

ഡബ്ലിൻ: പുതിയ ഭവന പദ്ധതിയിൽ വിശദീകരണവുമായി ജെയിംസ് ബ്രൗൺ. പുതിയ പദ്ധതി വീടില്ലാത്തവരുടെ എണ്ണം കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതി ഈ പ്രഖ്യാപിക്കാനിരിക്കെ മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭവന രഹിതരുടെ എണ്ണം കുറയ്ക്കുന്നതിനും ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസിയുടെ ഫണ്ടിംഗ് വർധിപ്പിക്കുന്നതിനുനുള്ള നടപടികൾ പുതിയ ഭവന പദ്ധതിയിൽ ഉണ്ടെന്ന് ജെയിംസ് ബ്രൗൺ വ്യക്തമാക്കി. ഭവന വിതരണം വേഗത്തിലാക്കുന്നതിന് വേണ്ടി മാത്രമല്ല ആളുകൾക്ക് ആവശ്യമായ പിന്തുണ നൽകുന്നത് കൂടിയാണ് പദ്ധതി. ഉറപ്പായും പുതിയ പദ്ധതി ഭവന രഹിതരുടെ എണ്ണം കുറയ്ക്കുമെന്നാണ് വിശ്വസിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മരിച്ച നിലയിൽ കണ്ടെത്തിയ ഭാഗത്ത് ശാസ്ത്രീയ പരിശോധന ഉൾപ്പെടെ പോലീസ് സംഘടിപ്പിക്കുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അറാൻമോർ ഐലൻഡിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്. 40 വയസ്സുള്ളയാളാണ് മരിച്ചത്. മേഖലയിൽ മത്സ്യബന്ധനത്തിനായി എത്തിയതാണ് യുവാവ് എന്നാണ് പ്രാഥമികമായി മനസിലാകുന്നത്. മത്സ്യബന്ധനത്തിനിടെ കടലിൽ അകപ്പെടുകയായിരുന്നു. വിവരം ലഭിച്ച് എത്തിയ രക്ഷാപ്രവർത്തകർ ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ബോട്ട് കരയ്ക്ക് എത്തിച്ചിട്ടുണ്ട്. ബോട്ടിലും പരിശോധന നടത്തുന്നുണ്ട്.

Read More

കോർക്ക് : അഭയാർത്ഥികൾക്കായി വീട് നിർമ്മിക്കാനുള്ള ആസൂത്രണ കമ്മീഷന്റെ ഉത്തരവിനെതിരെ പ്രാദേശിക ഗോൾഫ് ക്ലബ്ബ് രംഗത്ത്. മക്രൂമിലെ നിർമ്മാണത്തിനെതിരെയാണ് മക്രൂം ഗോൾഫ് ക്ലബ്ബ് രംഗത്ത് എത്തിയിരിക്കുന്നത്. ഭവന നിർമ്മാണം ഭാവിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ക്ലബ്ബ് മുന്നറിയിപ്പ് നൽകി. താമസസ്ഥലം തേടുന്നവർക്കും യുക്രെയിനിൽ നിന്നുള്ള അഭയാർത്ഥികൾക്കും വേണ്ടിയാണ് മക്രൂമിൽ താമസസ്ഥലം ഒരുക്കുന്നത്. ഭവനത്തിന്റെ നിർമ്മാണത്തിന് കോർക്ക് കൗണ്ടി കൗൺസിൽ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആസൂത്രണ കമ്മീഷനിൽ നിന്നും അനുമതി ലഭിച്ചത്. ഗോൾഫ് ക്ലബ്ബിന് സമീപമായിട്ടാണ് 20 അപ്പാർട്ട്‌മെന്റുകൾ നിർമ്മിക്കാനുള്ള തീരുമാനം.

Read More

ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ക്ലോണ്ടാൽക്കിനിൽ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. 20 വയസ്സുള്ള യുവാവിനാണ് പരിക്കേറ്റത്. സംഭവത്തിൽ 20 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ പ്രദേശം ശാസ്ത്രീയ പരിശോധനകൾക്കായി അടച്ചു.

Read More