ടിപ്പററി: കൗണ്ടി ടിപ്പററിയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 40 വയസ്സുള്ള പുരുഷനാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം.
നെനാഗിലെ ആർ445 ൽ വച്ചായിരുന്നു അപകടം ഉണ്ടായത്. അദ്ദേഹം ഓടിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ 40 കാരന് സാരമായി പരിക്കേറ്റിരുന്നു. അബോധാവസ്ഥയിൽ കിടന്നിരുന്ന അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
Discussion about this post

