Author: sreejithakvijayan

ഡബ്ലിൻ: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ അട്ടിമറി വിജയം സ്വന്തമാക്കി അയർലൻഡ്. പോർച്ചുഗലിനെ രണ്ട് ഗോളുകൾക്കാണ് അയർലൻഡ് തോൽപ്പിച്ചത്. കഴിഞ്ഞ ദിവസം അവൈവ സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം നടന്നത്. അയർലൻഡിന് വേണ്ടി ഇരട്ട ഗോളുകൾ നേടി ട്രോയി പാരറ്റ് താരമായി. പന്ത് കൈവശം വയ്ക്കുന്നതിൽ ആധിപത്യം പോർച്ചുഗലിന് ആയിരുന്നു. എന്നാൽ വിജയം അയർലൻഡിനൊപ്പം ആയിരുന്നു. ഞായറാഴ്ച നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിൽ അയർലൻഡ് ഹംഗറിയെ നേരിടും.

Read More

കിൽഡെയർ:  കൗണ്ടി കിൽഡെയറിൽ വൻ ലഹരി വേട്ട. അഞ്ച് ലക്ഷം യൂറോ വിലവരുന്ന കെറ്റമീൻ പിടികൂടി. കിൽഡെയറിലെ തെക്കൻ പ്രദേശത്തുള്ള വീടുകളിൽ നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം പിടിച്ചെടുത്തത്. 9 കിലോ ഗ്രാം കെറ്റമീൻ ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ 20 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ പ്രളയ മുന്നറിയിപ്പ്. ഇന്ന് അതിശക്തമായ മഴ ലഭിക്കാനിടയുള്ള ഡബ്ലിൻ, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് പ്രളയത്തിന് സാധ്യതയുള്ളത്. ശക്തമായ മഴ വാഹന യാത്രയ്ക്കുൾപ്പെടെ തടസ്സം സൃഷ്ടിച്ചേക്കാമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകുന്നു. മൂന്ന് കൗണ്ടികളിലും ഓറഞ്ച് വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഇവിടെ വാണിംഗ് നിലവിൽ വരും. നാളെ 11 മണിവരെ വാണിംഗ് തുടരും. 13 കൗണ്ടികളിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാളെ രാവിലെ 9 മണിവരെ യെല്ലോ വാണിംഗ് ആണ്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതിയുമായി ലീഗൽ എഐ ടെക്‌നോളജി കമ്പനിയായ ക്ലിയോ. അധികമായി 40 അവസരങ്ങളാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. ഇതോടെ ജീവനക്കാരുടെ എണ്ണം 60 ൽ നിന്നും നൂറായി ഉയരും. അടുത്ത വർഷത്തോടെ ഇത് നടപ്പിലാക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഡബ്ലിനിലെ ടു ദോക്‌ലാൻഡ് സെൻട്രലിൽ കമ്പനി ഇന്ന് പുതിയ ഓഫീസ് തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. പുതിയ കമ്പനി തുറന്നത് തങ്ങളുടെ വളർച്ചയിലെ നിർണായക പടവാണെന്ന് അധികൃതർ വ്യക്തമാക്കി.

Read More

ഡബ്ലിൻ: ഐറിഷ് ആരോഗ്യരംഗത്തെ സ്റ്റാഫുകളുടെ കുറവ് നികത്തണമെന്ന ആവശ്യവുമായി മൈഗ്രന്റ് നഴ്‌സസ് അയർലൻഡ്. മേഖലയിൽ വലിയ തൊഴിൽ അസമത്വം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി. 50:50 നിയമത്തിന്റെ കാർക്കശ്യം ആരോഗ്യരംഗത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്നും എംഎൻഐ മുന്നറിയിപ്പ് നൽകി. ആരോഗ്യരംഗത്തെ ജീവനക്കാരുടെ എണ്ണം വർധിക്കുന്നത് വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. മതിയായ ജീവനക്കാർ ഇല്ലാത്തത് രോഗികൾക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കും. രോഗികൾക്ക് ലഭിക്കുന്ന സേവനത്തിന്റെ നിലവാരത്തിലും ഇടിവ് ഉണ്ടാക്കും. ഈ സാഹചര്യത്തിൽ 50 :50 നിയമത്തിൽ താത്കാലികമായെങ്കിലും ഇളവ് നൽകണമെന്നും എംഎൻഐ വ്യക്തമാക്കി.

Read More

ഡബ്ലിൻ: പതിറ്റാണ്ടുകൾക്ക് മുൻപ് കാണാതായ ഫിലിപ്പ് കെയ്ൻസിന്റെ അമ്മ ആലീസ് കെയ്ൻസ് അന്തരിച്ചു. ചൊവ്വാഴ്ചയായിരുന്നു മരണം സംഭവിച്ചത് എന്നാണ് റിപ്പോർട്ടുകൾ. മൃതദേഹം പിന്നീട് സംസ്‌കരിക്കും. അയർലൻഡിൽ വലിയ കോളിളക്കം ഉണ്ടാക്കിയ തിരോധാന കേസ് ആണ് ഫിലിപ്പ് കെയ്ൻസിന്റേത്. 1986 ൽ ഒക്ടോബർ 23 ന് ആയിരുന്നു സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന ഫിലിപ്പിനെ കാണാതെ ആയത്. സംഭവം നടക്കുമ്പോൾ 13 വയസ്സ് ആയിരുന്നു ഫിലിപ്പിന്റെ പ്രായം. സംഭവത്തിൽ ഊർജ്ജിത അന്വേഷണം നടത്തിയെങ്കിലും ഫിലിപ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

Read More

ആൻഡ്രിം: ഒരിടവേളയ്ക്ക് ശേഷം കൗണ്ടി ആൻട്രിമിൽ പഫിൻസിന്റെ സാന്നിദ്ധ്യം. കഴിഞ്ഞ ദിവസമാണ്  ഐലൻഡ്മാഗിയിലെ മക്ക് ദ്വീപിൽ പഫിൻസുകളുടെ സാന്നിധ്യം കണ്ടെത്തിയത്. 25 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് പഫിൻസ് ഇവിടെ എത്തുന്നത്. അൾസ്റ്റർ വൈൽഡ്‌ലൈഫിന്റേതാണ് കണ്ടെത്തൽ. പ്രജനനത്തിനായി എത്തിയതാണ് പക്ഷി. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ വീണ്ടെടുപ്പിൽ ഒരു പ്രധാന നാഴിക കല്ലാണ് പഫിൻസ് പ്രത്യക്ഷപ്പെട്ടത് എന്ന് അധികൃതർ പ്രതികരിച്ചു. വംശനാശ ഭീഷണി നേരിടുന്ന കടൽപക്ഷികളുടെ വീണ്ടെടുപ്പിനായി 2017 മുതൽ പ്രവർത്തനങ്ങൾ മേഖലയിൽ നടക്കുന്നുണ്ട്. കടൽ പക്ഷികളുടെ മുട്ടകൾക്കും കുഞ്ഞുങ്ങൾക്കും പ്രധാന ഭീഷണിയാണ് തവിട്ട് നിറത്തിലുള്ള എലികൾ. ഇതിനെ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ആണ് മേഖലയിൽ നടന്നുവരുന്നത്.

Read More

ഡെറി: കൗണ്ടി ഡെറിയിൽ പൈപ്പ് ബോംബുകൾ കണ്ടെത്തി. ഇന്നലെ അർദ്ധരാത്രി സ്‌കീജ് മേഖലയിൽ ആയിരുന്നു സംഭവം. രണ്ട് ബോംബുകളാണ് കണ്ടെത്തിയത്. പിന്നീട് ഇവ നിർവ്വീര്യമാക്കി. 12.30 ഓടെയാണ് ഇത് സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. ഉടനെ പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തുകയായിരുന്നു. ബോംബുകൾ കണ്ടെത്തിയ പ്രദേശത്ത് നിരവധി വീടുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇവിടുത്തെ അന്തേവാസികളെ ഇവിടെ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. ഇതിന് ശേഷം ബോംബുകൾ നിർവ്വീര്യമാക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: തവണകളായി മോട്ടോർ നികുതി അടച്ച ഡ്രൈവർമാർ കഴിഞ്ഞ വർഷം അധികമായി ചിലവിട്ടത് വൻ തുക. കഴിഞ്ഞ വർഷം 35 മില്യൺ യൂറോയിലധികമാണ് ഡ്രൈവർമാർ ചിലവിട്ടത് എന്നാണ് വിവരം. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഒയിറിയാച്ച്ടാസ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കേട്ടു. മോട്ടോർ നികുതി പല തവണകളായി അടയ്ക്കുമ്പോൾ പിഴയും കൊടുക്കേണ്ടതായി ഉണ്ട്. ഇത് നിർത്തലാക്കണമെന്ന് സിൻ ഫെയിൻ കഴിഞ്ഞ ദിവസം ഡെയിലിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒയിറിയാച്ച്ടാസ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി വിഷയം കേട്ടത്. 2024ൽ മോട്ടോർ ടാക്‌സ് ഫണ്ട് ഇനത്തിൽ ആകെ 929 മില്യൺ യൂറോ സമാഹരിച്ചതായാണ് റിപ്പോർട്ടുകൾ.

Read More

ഡബ്ലിൻ: അയർലൻഡിൽ കമ്യൂണിറ്റി പദ്ധതികൾക്ക് ധനസഹായം. 117 പദ്ധതികൾക്കായി 3.6 മില്യൺ യൂറോയാണ് സഹായകമായി ലഭിക്കുക. 2025 ഇന്റഗ്രേഷൻ ഫണ്ടിന് കീഴിലാണ് സഹായം നൽകുന്നത്. മൈഗ്രേഷൻ സഹമന്ത്രി കോൾം ബ്രോഫിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്റർനാഷണൽ പ്രൊട്ടക്ഷൻ ഇന്റഗ്രേഷൻ ഫണ്ട്, കമ്യൂണിറ്റീസ് ഇന്റഗ്രേഷൻ ഫണ്ട് എന്നീ ഫണ്ടുകളെ സംയോജിപ്പിച്ചാണ് ഇന്റഗ്രേഷൻ ഫണ്ട് രൂപീകരിച്ചിരിക്കുന്നത്.

Read More