ഡബ്ലിൻ: ഇന്ത്യക്കാർക്കെതിരായ ആക്രമണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി ദേശി കമ്യൂണിറ്റി . ഡബ്ലിനിലെ പ്രധാനമന്ത്രിയുടെ ഓഫീസ് മന്ദിരത്തിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കും. ഈ മാസം 13 നാണ് പ്രതിഷേധം.
കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ആറോളം ഇന്ത്യക്കാരാണ് ആക്രമിക്കപ്പെട്ടത്. ആക്രമണങ്ങൾ തുടർക്കഥയാകുന്നതിനാലാണ് ഇതിനെതിരെ കമ്യൂണിറ്റി ശബ്ദമുയർത്തുന്നത്. പ്രതിഷേധത്തിൽ പങ്കാളികളാകാൻ എല്ലാ പ്രവാസികളോടും സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്.
Discussion about this post

