ഡബ്ലിൻ: അയർലൻഡിൽ വേദനസംഹാരികളുടെ ഉപയോഗം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. വേദനകൾക്കായി കഴിക്കുന്ന ഒപിയോയിഡ് മരുന്നുകളുടെ ഉപയോഗത്തിൽ 25 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പാരസെറ്റമോളിന്റെ ഉപയോഗത്തിൽ 50 ശതമാനത്തിന്റെ വർദ്ധനവും ഉണ്ടായിട്ടുണ്ട്.
റോയൽ കോളേജ് ഓഫ് സർജൻസ് നടത്തിയ ഗവേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. അയർലൻഡിൽ സമീപ വർഷങ്ങളിൽ ഡോക്ടർമാർ വേദനസംഹാരികൾ നിർദ്ദേശിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. വേദനസംഹാരികളുടെ ഉപയോഗത്തിൽ ഇംഗ്ലണ്ടിനെ ഇതിനോടകം തന്നെ അയർലൻഡ് മറികടന്നിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2014 മുതൽ 2022 വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കിയാണ് പഠനം.
Discussion about this post

