ഡബ്ലിൻ: പൊതുഗതാഗത സംവിധാനങ്ങളോട് ഇഷ്ടം പ്രകടമാക്കി ഐറിഷ് ജനത. കഴിഞ്ഞ വർഷം പൊതുഗതാഗതം ഉപയോഗിച്ച യാത്രികരുടെ എണ്ണം റെക്കോർഡിലെത്തി. യാത്രികരുടെ എണ്ണത്തിൽ 11 ശതമാനത്തിന്റെ വർദ്ധനവ് ആയിരുന്നു ഉണ്ടായത്. ഇതോടെ പൊതുഗതാഗതം ഉപയോഗിച്ച യാത്രികരുടെ എണ്ണം 343.6 ദശലക്ഷമായി ഉയർന്നു.
നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 2023 നെ അപേക്ഷിച്ച് 33 ദശലക്ഷം അധികം ആളുകളാണ് കഴിഞ്ഞ വർഷം പൊതുഗതാഗതം ഉപയോഗിച്ചത്. യാത്രികരുടെ എണ്ണം കൂടിയത് വരുമാനത്തിലും വർദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 28.8 മില്യൺ യൂറോയുടെ അധിക നേട്ടമാണ് വരുമാനത്തിൽ ഉണ്ടായത്.
Discussion about this post

