ഡബ്ലിൻ: അയർലൻഡിൽ ജോലിയ്ക്കിടെ പോലീസുകാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. ഈ വർഷം ഇതുവരെ 156 പോലീസുകാരാണ് ജോലിയ്ക്കിടെ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ മാസം 23 വരെയുള്ള കണക്കുകളാണ് ഇത്.
കഴിഞ്ഞ 12 വർഷത്തിനിടെ 3,440 പോലീസുകാർ ആക്രമിക്കപ്പെട്ടു. 2014- 299, 2015- 301, 2016- 282, 2017- 264, 2018- 224, 2019- 266, 2020- 223, 2021- 266, 2022- 316 , 2023- 470, 2024- 373 എന്നിങ്ങനെയാണ് ഓരോ വർഷവും ആക്രമണത്തിന് ഇരയായ പോലീസുകാരുടെ എണ്ണം.
പാർലമെന്റിൽ നീതിന്യായവകുപ്പ് മന്ത്രി ജിം ഒ കെല്ലഗനാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കിയത്. അതേസമയം ജോലിയ്ക്കിടെ പോലീസുകാരെ ആക്രമിച്ചാൽ 7 മുതൽ 17 വർഷം വരെയാണ് തടവ്.
Discussion about this post

