ഡെറി: ഡെറിയിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കൗമാരക്കാർക്കെതിരെ കുറ്റം ചുമത്തി കോടതി. 17 വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കെതിരെയാണ് കുറ്റം ചുമത്തിയത്. ജൂണിൽ ആയിരുന്നു ഇവർ ഉൾപ്പെട്ട അക്രമ സംഭവം ഉണ്ടായത്.
പ്രതികളിൽ ഒരാൾക്കെതിരെ കലാപ ശ്രമവുമായി ബന്ധപ്പെട്ട കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കലാപത്തിന് പ്രോത്സാഹനം നൽകിയെന്നാണ് രണ്ടാമന് മേൽ ചുമത്തപ്പെട്ടകുറ്റം. ഇരുവരെയും ഈ മാസം 19 ന് കോടതിയിൽ ഹാജരാക്കും.
ജൂണിൽ ഡെറിയിലെ നെയ്ലേഴ്സ് റോ മേഖലയിൽ ആയിരുന്നു അക്രമ സംഭവം ഉണ്ടായത്. ഇവരുടെ ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റിരുന്നു.
Discussion about this post

