ഡബ്ലിൻ: അയർലൻഡിൽ തൊഴിൽ രഹിതരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മാസം മാസം 9,000 പേർക്കാണ് രാജ്യത്ത് ജോലി നഷ്ടമായതെന്നാണ് കണക്കുകൾ. കഴിഞ്ഞ മാസം അവസാനം വരെ 143,100 പേരാണ് തൊഴിൽ രഹിതരായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂൺ അവസാനം വരെ ഇത് 134,500 ആയിരുന്നു.
ജൂലൈയിൽ തൊഴിലില്ലായ്മ നിരക്ക് ശതമാനം 4.9 എന്നതിലേക്ക് ഉയർന്നു. ജൂണിൽ ഇത് 4.6 ശതമാനം ആയിരുന്നു. 15 നും 24 നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാണ്. ജൂണിൽ 11.3 ശതമാനം ആയിരുന്നു ഇവർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്. ജൂലൈയിൽ ഇത് 12.2 ശതമാനമായി വർദ്ധിച്ചു.
Discussion about this post

