ഡബ്ലിൻ: ഡബ്ലിനിലെ കോണർ മക്ഗ്രെഗർ ബ്ലാക്ക് ഫ്രോഗ് പബ്ബിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് അറസ്റ്റ്. 20 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 25 ന് ആയിരുന്നു പബ്ബിൽ തീപിടിത്തം ഉണ്ടായത്. സംഭവം കരുതിക്കൂട്ടിയുള്ള ആക്രമണം ആണെന്ന് പോലീസിന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ജൂലൈ 25 ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു പബ്ബിൽ തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ് ഫയർഫോഴ്സ് എത്തി ഉടനെ തീ അണയ്ക്കുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല. അതേസമയം അറ്റകുറ്റപ്പണികൾക്ക് ശേഷം പബ്ബ് വീണ്ടും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

