ക്ലോൺമെൽ: വൻ ജനപങ്കാളിത്തത്തെ തുടർന്ന് ചരിത്ര നേട്ടവുമായി ടിപ്പ് ഇന്ത്യൻ ക്ലോൺമെൽ സമ്മർഫെസ്റ്റ് 2025. ഓഗസ്റ്റ് 2 ന് നടന്ന പരിപാടിയിൽ ആയിരക്കണക്കിന് ഐറിഷ് പൗരന്മാരാണ് പങ്കെടുത്തത്. ഇതോടെ ഐറിഷ് പങ്കാളിത്തം ഏറ്റവും കൂടുതലായ ആദ്യത്തെ ഇന്ത്യൻ സമ്മർ ഫെസ്റ്റായി ഇത്തവണത്തെ ടിപ്പ് ഇന്ത്യൻ ക്ലോൺമെൽ സമ്മർ ഫെസ്റ്റ് മാറി.
പദ്മശ്രീ ഐഎം വിജയൻ ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. ഐ.എം. വിജയൻ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് കിക്ക് ഓഫ് നിർവഹിക്കുകയും, ടഗ് ഓഫ് വാറിന് പതാക വീശി തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് ക്ലോൻമെൽ മേയറിനൊപ്പം ദീപം കൊളുത്തി സമ്മർഫെസ്റ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഉച്ചയോടെ നടന്ന ബിഗ് ജനറേറ്റർ ബാൻഡിന്റെ ലൈവ് പരിപാടി ഫെസ്റ്റിന്റെ മുഖ്യ ആകർഷണം ആയി. സദസ്സിനെ ഇളക്കിമറിച്ച് വൈകീട്ട് ഗായിക റിമി ടോമിയുടെ തകർപ്പൻ പെർഫോർമൻസും ഉണ്ടായിരുന്നു.

