ഡബ്ലിൻ: അയർലൻഡിലെ നഴ്സുമാർക്ക് കുറഞ്ഞ വാടകയിൽ വീടുകൾ ഉറപ്പാക്കാൻ സർക്കാർ. ഇതുമായി ബന്ധപ്പെട്ട പദ്ധതി അന്തിമഘട്ടത്തിലെത്തി. ശരത്കാലമാകുമ്പോഴേയ്ക്കും നഴ്സുമാർക്ക് വീടുകൾ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസ മന്ത്രി ഹെലൻ മക്എൻട്രിയാണ് പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിട്ടത്. ഡെയ്ലിൽ സോഷ്യൽ ഡെമോക്രാറ്റിക് ഭവന വക്താവ് ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം പുതിയ പദ്ധതി നഴ്സുമാരുടെ ബുദ്ധിമുട്ടുകൾക്ക് വലിയ ആശ്വാസമാകും.
Discussion about this post

