Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ ലഹരിവേട്ട തുടരുന്നു. വെള്ളിയാഴ്ച സൗത്ത് ഡബ്ലിനിലും കിൽഡെയറിലും നടന്ന പരിശോധനയിൽ നാല് ലക്ഷം യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെയും അറസ്റ്റ് ചെയ്തു. ഗാർഡ നാഷണൽ ഡ്രഗ്‌സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും റെവന്യൂ കസ്റ്റംസ് സർവ്വീസും ചേർന്നാണ് പരിശോധന നടത്തിയത്. ഇതിൽ 220 കിലോ കഞ്ചാവാണ് പിടികൂടിയത്. ഇവയ്ക്ക് വിപണിയിൽ 4.4 മില്യൺ യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു. 30 വയസ്സ് പ്രായമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Read More

ഡബ്ലിൻ: അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള വ്യാപാരം സർക്കാർ ഉടൻ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ലേബർ പാർട്ടി നേതാവ്. ക്രിസ്തുമസിന് മുൻപ് വ്യാപാരം നിരോധിക്കുന്നതിനുള്ള നിയമം സർക്കാർ പാസാക്കണം എന്ന് വനിതാ നേതാവ് ഇവാന ബാസിക്ക് പറഞ്ഞു. വ്യാപാരം നിരോധിക്കുമെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ സൈമൺ ഹാരിസ് ഉറപ്പ് നൽകിയിരുന്നുവെന്നും ബാസിക്ക് കൂട്ടിച്ചേർത്തു. അനധികൃത ഇസ്രായേൽ കേന്ദ്രങ്ങളിൽ നിന്നുള്ള വ്യാപാരം നിരോധിച്ച് കാണാൻ ആഗ്രഹമുണ്ട്. ഇത് എത്രയും വേഗം പ്രാവർത്തികം ആക്കണം. ഇത് സംബന്ധിച്ച് ഉപപ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു. അതുകൊണ്ട് തന്നെ ഈ വാഗ്ദാനം ഉടൻ നിറവേറ്റണം. ക്രിസ്തുമസിന് മുൻപ് തന്നെ ഒക്യൂപൈഡ് ടെറിറ്ററീസ് ബിൽ പാസാക്കണമെന്ന് ഉപപ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണെന്നും ഇവാന ബാസിക്ക് കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ഡബ്ലിനിൽ നടന്ന ദേശീയ കാലാവസ്ഥാ മാർച്ചിൽ വൻ ജനസാന്നിധ്യം. നൂറ് കണക്കിന് പേരാണ് ഡബ്ലിൻ നഗരത്തിൽ നടന്ന പരിപാടിയുടെ ഭാഗമായത്. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് മലിനീകരണത്തിന് കൂട്ടുനിൽക്കുന്നതിന് പകരം സർക്കാർ ജനങ്ങൾക്കും പ്രകൃതിയ്ക്കും ഒപ്പം നിൽക്കണമെന്ന് പരിപാടിയിൽ പങ്കെടുത്തവർ ആഹ്വാനം ചെയ്തു. ബ്രസീലിൽ നടക്കുന്ന കോപ്30 വേൾഡ് ക്ലൈമറ്റ് നെഗോഷ്യേഷനുകളുമായി ബന്ധപ്പെട്ട്, കാലാവസ്ഥാ നീതിക്കായുള്ള ആഗോള പ്രവർത്തന ദിനത്തിന്റെ ഭാഗമായിട്ടായിരുന്നു  മാർച്ച് നടത്തിയത്. കാലാവസ്ഥമാറ്റം പരിഹരിക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രകൃതിസ്‌നേഹികൾ ആവശ്യപ്പെട്ടു.

Read More

ഡബ്ലിൻ: ഓട്ടം നേഷൻസ് സീരിസ് ടെസ്റ്റിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി അയർലൻഡ്. 19 നെതിരെ 46 സ്‌കോറുകൾ നേടിയായിരുന്നു അയർലൻഡിന്റെ തേരോട്ടം. ഡബ്ലിനിലെ അവീവ സ്‌റ്റേഡിയത്തിൽ  ഇന്നലെ വൈകീട്ടോടെയായിരുന്നു മത്സരം. മത്സരത്തിൽ തുടർച്ചയായ രണ്ടാമത്തെ വിജയമാണ് ആൻഡി ഫാരെൽ നയിക്കുന്ന ടീം സ്വന്തമാക്കുന്നത്. ഇത് ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ആതിഥേയർക്കായി മാക് ഹാർസൺ ഹാട്രിക് നേടി. കളിയുടെ തുടക്കം മുതൽ വ്യക്തമായ ആധിപത്യം അയർലൻഡ് ടീമിന് ഉണ്ടായിരുന്നു. കളി ഹാഫ് ടൈം പൂർത്തിയാകുമ്പോൾ 19-14 ആയിരുന്നു സ്‌കോർ.

Read More

ഡൊണഗൽ: ഡൊണഗൽ തീരത്ത് കാണാതായ ബ്രിട്ടന്റെ നാവിക സേനാംഗത്തിനായി തിരച്ചിൽ തുടരുന്നു. ഐറിഷ് കോസ്റ്റ് ഗാർഡിന്റെ മറൈൻ റെസ്‌ക്യൂ കോ- ഓർഡിനേഷൻ സെന്ററിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കപ്പലിൽ നിന്നും സേനാംഗത്തെ കാണാതെ ആയത്. അറിയിപ്പ് ലഭിച്ചതിന് തൊട്ട് പിന്നാലെ അദ്ദേഹത്തിനായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഡൊണഗലിലെ ട്രോയ് ഐലൻഡിനും മയോയിലെ ഈഗിൾ ഐലന്റിനും ഇടയിൽവച്ചായിരുന്നു സംഭവം.

Read More

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിനെ ദുരിതത്തിലാഴ്ത്തി ക്ലോഡിയ കൊടുങ്കാറ്റ്. ശക്തമായ കാറ്റിലും മഴയിലും വലിയ ബുദ്ധിമുട്ടുകളാണ് കൗണ്ടിയിൽ ഉണ്ടായത്. കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിൽ കൗണ്ടിയിലെ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു. എന്നിസ്‌കോർത്തിയിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായി. ഔനവാര നദി കരകവിഞ്ഞൊഴുകിയതിനാൽ ഗോറി പ്രദേശം വെള്ളത്തിനടിയിലായി. നദിയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് കോർട്ടൗൺ വുഡ്‌സിലെ പാലവും മുങ്ങി. ബ്രിഡ്ജ്ടൗൺ ആണ് വെള്ളപ്പൊക്കം രൂക്ഷമായ മറ്റൊരു പ്രദേശം. ജലനിരപ്പ് ഉയർന്നതിനാൽ റോസ്ലെയർ ലൈനിലെ ഐറിഷ് റെയിൽ സർവീസുകളിൽ ചില കാലതാമസങ്ങൾ ഉണ്ടായിട്ടുണ്ട്.

Read More

കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികന് പരിക്ക്. 50 വയസ്സുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. അദ്ദേഹം സഞ്ചരിച്ചിരുന്ന സൈക്കിളും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ട്രാലീയിൽ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. ആർ551 ൽ വച്ചായിരുന്നു അപകടം ഉണ്ടായത്. അർധരാത്രി 1.30 ഓടെ ആയിരുന്നു അപകടം സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തുകയായിരുന്നു. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ കെറിയിൽ ആണ് പരിക്കേറ്റയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.

Read More

ഡബ്ലിൻ: ഡബ്ലിൻ തപസ്യയുടെ പുതിയ നാടകമായ ആർട്ടിസ്റ്റ് ഈ മാസം 21 ന് അരങ്ങേറും. ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിൽ വൈകീട്ട് ഏഴ് മണിയ്ക്കാണ് നാടകം. ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായിട്ടാണ് നാടകം ഒരുക്കിയിരിക്കുന്നത്. നാടകം കാണുന്നതിന് വേണ്ടിയുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. മികച്ച അഭിനയ മുഹൂർത്തങ്ങളും ഗാനരംഗങ്ങളും കൊണ്ട് ശ്രദ്ധേയമായ നാടകമാണ് ആർട്ടിസ്റ്റ്. വളരെ സാമൂഹിക പ്രധാന്യമുള്ള വിഷയത്തെ ആസ്പദമാക്കി നിർമ്മിച്ച നാടകം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാണ്. ബിനു ആന്റണിയും തോമസ് അന്തോണിയും ചേർന്നാണ് നാടകത്തിന്റെ സംവിധാനം. ടിക്കറ്റുകൾക്കായി https://buy.stripe.com/14AbJ02Ou4IWclT5Le8Zq06 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Read More

ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. താലയിൽവച്ച് ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം നടത്തിയ പ്രതികളാണ് അറസ്റ്റിലായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 19 ന് ആയിരുന്നു ഇവരിൽ നിന്നും 40 വയസ്സുള്ള ഇന്ത്യക്കാരന് മർദ്ദനമേറ്റത്. ഡബ്ലിൻ 24 ലെ കിൽനാമനാഗിലെ പാർക്ക്ഹിൽ ലോൺസിൽ വച്ചായിരുന്നു ആക്രമണം. വിവസ്ത്രനാക്കിയ ശേഷം 40 കാരനെ പ്രതികൾ ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഈ സംഭവം ഏറെ വിവാദമായിരുന്നു. ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ പോലീസിന് നേരെയും വിമർശനം ഉയർന്നിരുന്നു. ഇന്ത്യക്കാരന് നേരെയുണ്ടായ വംശീയ ആക്രമണത്തിൽ 30 വയസ്സുള്ള യുവാവും കൗമാരക്കാരനുമാണ് അറസ്റ്റിലായത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ബസ് ഡ്രൈവർമാരാകാൻ അവസരം. സർക്കാർ നിയന്ത്രിത പൊതുഗതാഗത സർവ്വീസുകളിലേക്ക് വിദേശ ഡ്രൈവർമാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. ബസ് ഐറാനും ഡബ്ലിൻ ബസുമാണ് ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യുന്നത്. ഏതെങ്കിലും യൂറോപ്യൻ രാജ്യത്തെ റസിഡൻസി കാർഡ്, ഡി കാറ്റഗറി ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉണ്ടെങ്കിൽ തസ്തികയിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ റസിഡൻസി കാർഡ്, പാസ്‌പോർട്ട്, ഡി കാറ്റഗറി ഡ്രൈവിംഗ് ലൈസൻസ്, ടെക്കോഗ്രാഫ് കാർഡ് എന്നിവയുടെ കോപ്പികൾ സഹിതം വിശദമായ ബയോഡേറ്റ ഈ മാസം 19 ന് മുൻപ് അധികാരികൾക്ക് സമർപ്പിക്കണം. info@i2i.ie എന്ന മെയിൽ ഐഡി വഴിയാണ് അപേക്ഷിക്കേണ്ടത്.

Read More