ലണ്ടൻഡെറി: കൗണ്ടി ലണ്ടൻഡെറിയിൽ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരന് നേരെ ആക്രമണം. പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ലിമാവാഡിയിൽ ആയിരുന്നു സംഭവം.
20 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് യുവാക്കൾ ആയിരുന്നു പോലീസുകാരനെ ആക്രമിച്ചത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ പോലീസുകാരന് മുഖത്താണ് പരിക്കേറ്റത്. അദ്ദേഹത്തിന് പുറമേ അവിടെയുണ്ടായിരുന്ന സ്ത്രീയ്ക്കും പരിക്കേറ്റു.
Discussion about this post

