ഡബ്ലിൻ: പോർട്ട് ലീഷിൽ പുതുതായി സ്ഥാപിതമായ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ ആദ്യ കുർബാന 22 ന്. ബാലിറോൺ ചാപ്പൽ സ്ട്രീറ്റിലെ സെന്റ് പാട്രിക്സ് ചർച്ചിലാണ് കുർബാന. ഇടവക വികാരി ഫാ. ജിത്തു വർഗ്ഗീസ് കുർബാനയ്ക്ക് നേതൃത്വം നൽകും.
മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന് കീഴിലാണ് പോർട്ട് ലീഷിൽ ഇടവക സ്ഥാപിച്ചിരിക്കുന്നത്. ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ സ്തേഫാനോസിന്റെ ആശീർവാദത്തോടെയാണ് പരിപാടികൾ നടക്കുക.
Discussion about this post

