ഡബ്ലിൻ: അയർലൻഡിൽ ശൈത്യകാലം ആരംഭിച്ചതിന് പിന്നാലെ കൗണ്ടികളിൽ വാണിംഗ്. അഞ്ച് കൗണ്ടികളിലാണ് മെറ്റ് ഐറാൻ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ കൗണ്ടികളിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് അർധരാത്രി 12 മണി മുതൽ ആണ് സ്നോ- ഐസ് യെല്ലോ വാണിംഗ് നിലവിൽവരിക. വ്യാഴാഴ്ച പകൽ 12 മണിവരെ തുടരും. കാവൻ, ഡൊണഗൽ, മൊനാഘൻ, ലെയ്ട്രിം, സ്ലൈഗോ എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. ഈ കൗണ്ടികളിൽ പലഭാഗങ്ങളിലും ഐസ് പാളികൾ ഉറഞ്ഞുകൂടാനും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്. ഇന്ന് രാവിലെ താപനില മൈനസ് 3 ഡിഗ്രി സെൽഷ്യസ് വരെ കുറയാം. നാളെ താപനിലയിൽ വലിയ തോതിൽ കുറവ് ഉണ്ടാകാം.
Discussion about this post

