ഡബ്ലിൻ: അതിർത്തി കടന്നുള്ള വികസന പ്രവർത്തനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ഷെയേർഡ് ഐലൻഡ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. അതിർത്തി കടന്നുള്ള 10 പുതിയ പദ്ധതികൾക്കാണ് ഫണ്ട് പ്രയോജനപ്പെടുത്തുക.
50 മില്യൺ യൂറോയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയിൽ ഡബ്ലിൻ നിന്നും ഡെറിയിലേക്കുള്ള എയർ സർവ്വീസ് വരെ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം അധിക ധനസഹായം സംബന്ധിച്ച് നിർദ്ദേശം പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും മന്ത്രിസഭയ്ക്ക് മുൻപാകെ വയ്ക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ആണ് ഫണ്ട് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ പദ്ധതി ആളുകളുടെ ജീവിത നിലവാരം കൂടുതൽ മെച്ചപ്പെട്ടത് ആക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post

