ഡബ്ലിൻ: അയർലൻഡ് ധനമന്ത്രി പാസ്കൽ ഡൊണഹോ സ്ഥാനം രാജിവച്ചു. വേൾഡ് ബാങ്കിലെ പദവി ഏറ്റെടുക്കേണ്ടിവന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം രാജിവച്ചത്. ഇന്നലെയായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം.
വേൾഡ് ബാങ്കിലെ മാനേജിംഗ് ഡയറക്ടർ സ്ഥാനമാണ് അദ്ദേഹത്തെ തേടി എത്തിയിരിക്കുന്നത്. ഇത് സ്വീകരിച്ച അദ്ദേഹം പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് എന്നിവരോട് വിഷയം അവതരിപ്പിക്കുകയായിരുന്നു. ഇരുവരും രാജിവയ്ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ അംഗീകരിച്ചു. ഇതോടെ അദ്ദേഹം രാജിക്കത്ത് നൽകുകയായിരുന്നു. ഈ ആഴ്ച തന്നെ അദ്ദേഹം ടിഡി സ്ഥാനവും രാജിവയ്ക്കും.
Discussion about this post

