ഡബ്ലിൻ: നിക്ഷേപത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അയർലൻഡിലെ യുവാക്കൾ. 25 നും 30 ഇടയിൽ പ്രായമുള്ള 62 ശതമാനം പേർ അവരുടെ സമ്പാദ്യം നിക്ഷേപിക്കുന്നത് പരിഗണിക്കുന്നുണ്ട്. എന്നാൽ ഇതേ പ്രായത്തിലുള്ള 40 ശതമാനം സ്ത്രീകൾ മാത്രമാണ് നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുന്നത്.
ബാങ്ക് ഓഫ് അയർലൻഡിന്റെ യൂത്ത് മൈൻഡ് ആൻഡ് മണി റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശങ്ങൾ. നിക്ഷേപത്തിനായി 37 ശതമാനം പേർ സോഷ്യൽ മീഡിയയുടെ ഉപദേശം തേടുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതേസമയം 31 ശതമാനം പേർ സാമ്പത്തിക വിദഗ്ധരിൽ നിന്നും ഉപദേശം തേടുന്നു. 20 വയസ്സ് പ്രായമുള്ള 52 ശതമാനം ഭാവിയിലേക്കായി സമ്പാദ്യം കരുതി വയ്ക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു.
Discussion about this post

