ലൗത്ത്: ഹാലോവീൻ ദിനത്തിൽ കൗണ്ടി ലൗത്തിലെ ഐപിഎഎസ് സെന്ററിന് തീയിട്ട സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. 20 ഉം 40 ഉം വയസ്സുള്ളവരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. 20 കാരനെ വെസ്റ്റ് ഡബ്ലിനിൽ നിന്നും 40 കാരനെ ദ്രോഗെഡയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഇരുവരെയും കോടതിയിൽ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഒക്ടോബർ 31 ന് 7.30 നും 8.20 നും ഇടയിൽ ആണ് ആക്രമണം ഉണ്ടായത്. ഈ സമയം സംഭവ സ്ഥലം വഴി കടന്ന് പോയവർ വാഹനങ്ങളുടെ ഡാഷ് ക്യാം പരിശോധിക്കേണ്ടതാണെന്നും പോലീസ് അറിയിച്ചു.
Discussion about this post

