ഡബ്ലിൻ: പാസ്കൽ ഡൊണഹോയുടെ രാജിയ്ക്ക് പിന്നാലെ അയർലൻഡ് സർക്കാരിന്റെ മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നു. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ധനവകുപ്പിന്റെ ചുമതലകൂടി ഏറ്റെടുക്കും എന്നാണ് വിവരം. ഇന്നലെയാണ് പാസ്കൽ ഡൊണഹോ രാജിവച്ചത്.
ധനമന്ത്രിയാകുന്ന സാഹചര്യത്തിൽ വിദേശകാര്യവകുപ്പിന്റെ ചുമതല സൈമൺ ഹാരിസ് ഒഴിയും. വിദേശകാര്യവകുപ്പിന്റെയും പ്രതിരോധ വകുപ്പിന്റെയും ചുമതല ഇനി മുതൽ വിദ്യാഭ്യാസ മന്ത്രി ഹെലൻ മകന്റീയ്ക്ക് ആയിരിക്കും. വിദ്യാഭ്യാസ വകുപ്പ് ഒഴിഞ്ഞുകൊണ്ടായിരിക്കും ഇരുവകുപ്പുകളുടെയും ചുമതല ഹെലൻ ഏറ്റെടുക്കുക. ഹിൽഡെഗാർഡ് നൗട്ടൺ വിദ്യാഭ്യാസ, യുവജന മന്ത്രിയായി സ്ഥാനമേൽക്കും. കുട്ടികളുടെ വകുപ്പിൽ ഡിസ്എബിലിറ്റി ഉത്തരവാദിത്തമുള്ള സഹമന്ത്രി എമർ ഹിഗ്ഗിൻസ് ചുമതലയേൽക്കും.

