ലെറ്റർകെന്നി: ലിഫോർഡിൽ വൻ കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. മൂന്ന് പേർക്കെതിരെയാണ് കേസ് എടുത്തത്. ഏപ്രിലിൽ 2.2 മില്യൺ യൂറോയുടെ കഞ്ചാവ് ശേഖരം പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ പക്കൽ നിന്നും 112 കിലോ കഞ്ചാവാണ് പിടിച്ചെടുത്തിട്ടുള്ളത്.
തിങ്കളാഴ്ച പ്രതികളെ ലെറ്റർകെന്നി ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

