എറണാകുളം: നടൻ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സ് ആയിരുന്നു. രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ദീർഘനാളായി രോഗബാധിതൻ ആയിരുന്നു.
തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലായിൽ വച്ചായിരുന്നു മരണം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ശ്രീനിവാസനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ രാവിലെയോടെ ആരോഗ്യനില മോശമായി. ഇതോടെയായിരുന്നു മരണം.
കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ്. 1976 ലാണ് ശ്രീനിവസാൻ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായി. സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി.
Discussion about this post

