ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ പാർക്കുകൾ 24 മണിക്കൂറും തുറന്ന് നൽകാനുള്ള തീരുമാനത്തിൽ സമ്മിശ്ര പ്രതികരണം. പൊതുജനങ്ങൾ വ്യത്യസ്ത അഭിപ്രായങ്ങളാണ് വിഷയത്തിൽ പങ്കുവച്ചത്. ബെൽഫാസ്റ്റിലെ അഞ്ച് പാർക്കുകളുടെ പ്രവർത്തനസമയം 24മണിക്കൂർ ആക്കാനാണ് നിലവിൽ ബെൽഫാസ്റ്റ് കൗൺസിൽ ആലോചിക്കുന്നത്.
ബൊട്ടാണിക്, ഓർമിയു, ബെൽമോണ്ട്, ഫാൾസ്, വുഡ്വാലെ പാർക്കുകളാണ് കൗൺസിലിന്റെ പരിഗണനയിൽ ള്ളത്. വിഷയത്തിൽ യുവർ സേ പ്ലാറ്റ്ഫോമിലൂടെ കൗൺസിൽ ഉദ്യോഗസ്ഥർ ഫെബ്രുവരി മുതൽ ഏപ്രിൽവരെ തുറന്ന സർവ്വേ നടത്തിയിരുന്നു. ഇതിലാണ് തീരുമാനത്തെ അനുകൂലിച്ചും എതിർത്തും പ്രതികരണം ഉയർന്നത്.
ബൊട്ടാണിക്, ഓർമിയു, ബെൽമോണ്ട് എന്നീ പാർക്കുകളുടെ പ്രവൃത്തി സമയം 24 മണിക്കൂർ ആക്കുന്നതിനെ ആളുകൾ അനുകൂലിച്ചു. എന്നാൽ വുഡ്വാലെ പാർക്കിന്റെ പ്രവൃത്തി സമയം വർദ്ധിപ്പിക്കാൻ ആളുകൾ താത്പര്യം കാണിച്ചില്ല.

