ഗാൽവെ: ഗാൽവെയിൽ വഴിയോരത്ത് നിന്നും കണ്ടെത്തിയ നായ്ക്കുട്ടികളുടെ അമ്മ നായയെ കണ്ടെത്തി. മൃഗസ്നേഹികളുടെ ഇടപെടലിനെ തുടർന്നാണ് അമ്മ നായയെ കണ്ടെത്താൻ കഴിഞ്ഞത്. നിലവിൽ അമ്മയും മക്കളും മാഡ്ര എന്ന ഡോഗ് റെസ്ക്യൂ ചാരിറ്റി സംഘടനയുടെ പരിചരണത്തിലാണ്.
കഴിഞ്ഞ ദിവസമാണ് എൻ59 ൽവച്ച് 13 നായ്ക്കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. ഉടനെ അതുവഴി പോയവർ മാഡ്രയിൽ വിവരം അറിയിക്കുകയായിരുന്നു. വെള്ളവും ഭക്ഷണവും ലഭിക്കാതെ അവശനിലയിൽ ആയിരുന്നു നായ്ക്കുട്ടികൾ. തുടർന്ന് ഇതിൽ 5 എണ്ണം ചത്തുപോയി.
സംഭവത്തിന് പിന്നാലെ അമ്മ നായയെ കണ്ടെത്താനുളള ശ്രമത്തിലായിരുന്നു മാഡ്രയിലെ അംഗങ്ങൾ. ഇതേ തുടർന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു.
Discussion about this post

