ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ പാലിന് ക്ഷാമം നേരിടാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഒരു വിഭാഗം ഫാം ജീവനക്കാർ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം സമരവുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനും അധികൃതരും തമ്മിൽ ചർച്ചകൾ തുടരുകയാണ്.
ഇന്നലെ യൂണൈറ്റ് ട്രേഡ് യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 20 മുതൽ സമരം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. സമരത്തിന്റെ ആദ്യ മൂന്ന് ദിവസം ഫാം പ്രൊഡക്ഷൻ സൈറ്റുകളിലെ ഡ്രൈവർമാരും എൻജിനീയർമാരും സമരത്തിൽ പങ്കാളികളാകും.
Discussion about this post

