ഡബ്ലിൻ: ആരോഗ്യ ഇൻഷൂറൻസ് പോളിസികളുടെ നിരക്ക് ഉയർത്താൻ ലെവൽ ഹെൽത്ത്. വർധിച്ച നിരക്ക് അടുത്ത ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരും. എല്ലാ പ്ലാനുകളിലും ശരാശരി നാല് ശതമാനത്തിന്റെ വർധനവ് ആയിരിക്കും ഉണ്ടാകുക.
നിലവിലെ ഉപഭോക്താക്കൾക്ക് നിരക്ക് വർധനവ് ബാധകമല്ല. മറിച്ച് പുതുതായി പോളിസി എടുക്കുന്നവർ പോളിസി പുതുക്കുന്നവർ എന്നിവർക്ക് പുതിയ നിരക്ക് നൽകേണ്ടതായി വരും. അതേസമയം നേരത്തെ തന്നെ നിരവധി ഹെൽത്ത് ഇൻഷൂറൻസ് കമ്പനികൾ നിരക്ക് ഉയർത്തിയിരുന്നു.
Discussion about this post

