ഡബ്ലിൻ: ഐറിഷ് സൂപ്പർമാർക്കറ്റുകളിൽ നിന്നും സോസേജുകളും തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ്. സാൽമൊണല്ല ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.
മാല്ലൻസ് ലൈറ്റിന്റെ സോസേജുകളിലാണ് ബാക്ടീരിയ കണ്ടെത്തിയത്. ഉടനെ തന്നെ ഉത്പന്നങ്ങൾ തിരിച്ചുവിളിക്കുകയായിരുന്നു. എക്സ്പയറി ഡേറ്റ് 31/7/2025 എന്ന് രേഖപ്പെടുത്തിയ ബാച്ചുകളാണ് തിരിച്ചുവിളിച്ചത്. ഇത്തരം ഉത്പന്നങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചാൽ എക്സ്പയറി ഡേറ്റിന് ശേഷവും ഉപയോഗിക്കാം. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കടകളിൽ ഈ ബാച്ച് സ്റ്റോക്കുള്ളവർ വിൽപ്പന നടത്തരുതെന്നും നിർദ്ദേശമുണ്ട്.
Discussion about this post

