ലിമെറിക്ക്: ലിമെറിക്കിലെ കാസിൽകോണെലിൽ പട്രോളിംഗ് ശക്തമാക്കി പോലീസ്. വീട് ആക്രമിക്കുകയും കാറ് കത്തിക്കുകയും വെടിവയ്പ്പ് ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് പോലീസ് നടപടി. സയുധ ഗാർഡ ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണത്തിലാണ് മേഖല.
ശനിയാഴ്ച വൈകീട്ട് 5.40 ഓടെ സ്കാൻലൻ പാർക്ക് മേഖലയിലെ വീട്ടിൽ ആയിരുന്നു വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇതിന് തലേന്ന് പുലർച്ചെ 1.39 ന് പ്രദേശത്തെ വീട്ടിൽ കോടാലികളുമായി എത്തി ഒരു സംഘം ഭീതി പടർത്തുകയായിരുന്നു. ഈ വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറും സംഘം കത്തിച്ചു.
സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇരു സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
Discussion about this post

