- നോറോവൈറസ് വ്യാപനം; ബുദ്ധിമുട്ടിലായി കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ
- ആൻഡ്രിമിൽ തീപിടിത്തം; 50 കാരൻ മരിച്ചു
- 20 ന്റെ നിറവിൽ ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ; നയിക്കാൻ ഇനി ഇവർ
- പ്രവർത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ; അടച്ച്പൂട്ടിയത് രണ്ട് ഫുഡ് ബിസിനസ് സ്ഥാപനങ്ങൾ
- മന്ത്രി സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല ; രക്തം കുടിക്കാൻ ചിലർ കാത്തിരിക്കുന്നു : കെ.ബി. ഗണേഷ് കുമാർ
- ചുമതയേൽക്കും മുൻപേ ആക്രമണം : മൊജ്തബ ഖമേനിയ്ക്ക് പരിക്ക്
- അതിശക്തമായ കാറ്റിന് സാധ്യത; കൗണ്ടികളിൽ യെല്ലോ വാണിംഗ്
- തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാൻ സോണിയയ്ക്കും, പ്രിയങ്കയ്ക്കും, വേണുഗോപാലിനും കോടികൾ നൽകി ; ഒടുവിൽ ചതിച്ചു ; വെളിപ്പെടുത്തി മഹിളാ കോൺഗ്രസ് നേതാവ്
Author: sreejithakvijayan
ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തെ തുടർന്ന് കൗമാരക്കാരി മരിച്ചു. ചികിത്സയിലിരിക്കെയായിരുന്നു പെൺകുട്ടിയ്ക്ക് ജീവൻ നഷ്ടമായത്. പെൺകുട്ടിയ്ക്കൊപ്പം പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ആയിരുന്നു അപകടം ഉണ്ടായത്. ബാലിഗഡി റോഡിൽ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെൺകുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ പ്രവേശിപ്പിച്ച പെൺകുട്ടി പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: അയർലന്റ് ഒരു യുദ്ധത്തിനും ഫണ്ട് നൽകുന്നില്ലെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇസ്രായേലിലെ അയർലന്റിന്റെ നിക്ഷേപം സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊതുജനങ്ങളുടെ പണം ഒരിക്കലും സർക്കാരിന് ഇത്തരം കാര്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ സോഷ്യൽ ഡെമോക്രാറ്റിക് ഡെപ്യൂട്ടി ലീഡർ സിയാൻ ഒ’കല്ലഗനാണ് വിഷയം ഉയർത്തിയത്. കഴിഞ്ഞ വർഷം ഇസ്രായേലിലെ നിക്ഷേപം അയർലന്റ് 3.62 മില്യൺ ആയി ഉയർത്തിയിരുന്നു. ഇതായിരുന്നു അദ്ദേഹം ചോദ്യം ചെയ്തത്. എന്നാൽ ഈ നിക്ഷേപം ഗാസയിലെ കൂട്ടക്കുരിതിയ്ക്കുള്ള ധനസഹായം അല്ലെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. അയർലന്റ് ഒരു യുദ്ധത്തിനും സഹായം നൽകുന്നില്ല. അതുകൊണ്ട് തന്നെ നേതാവിന്റെ പരാമർശത്തെ ശക്തമായി എതിർക്കുന്നു. ഗാസയിലെ യുദ്ധത്തോട് സർക്കാരിന് വിയോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: ജിഎഎ പലസ്തീൻ താരങ്ങളുടെ അയർലന്റ് പര്യടനം റദ്ദാക്കി. താരങ്ങൾക്ക് അധികൃതർ വിസ നിഷേധിച്ചതിനെ തുടർന്നാണ് സന്ദർശനം റദ്ദാക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ജിഎഎ പലസ്തീൻ സംഘം സ്ഥിരീകരിച്ചു. 33 കുട്ടികളും മുതിർന്നവരുമുൾപ്പെടെയുള്ള സംഘമാണ് അയർലന്റിലേക്ക് വരാനിരുന്നത്. നാളെയായിരുന്നു ഇവർ രാജ്യത്ത് എത്താനിരുന്നത്. എന്നാൽ വിസ ലഭിക്കാത്തതിനെ തുടർന്ന് ഇവർ സന്ദർശനം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. വളരെ ദു:ഖത്തോടെയാണ് അയർലന്റ് പര്യടനം റദ്ദാക്കുന്നത് എന്ന് ജിഎഎ പലസ്തീൻ എക്സിക്യൂട്ടീവ് പറഞ്ഞു. അധികൃതരിൽ നിന്നും ഉണ്ടായ പ്രശ്നങ്ങളാണ് ഈ ബുദ്ധിമുട്ടേറിയ തീരുമാനത്തിലേക്ക് തങ്ങളെ നയിച്ചതെന്നും എക്സിക്യൂട്ടീവ് കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലന്റിലെ വിദ്യാലയങ്ങളിൽ ദേശീയ ഗാനം നിർബന്ധമായും പഠിപ്പിക്കണമെന്ന് ആവശ്യം. സിൻ ഫെയ്ൻ ടിഡി കോണർ ഡി മക്ഗിന്നസ് ആണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. പാഠ്യപദ്ധതിയിൽ നിർബന്ധമായും ദേശീയ ഗാനം ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രൈമറി, സെക്കന്ററി സ്‌കൂളുകളിൽ ദേശീയ ഗാനം നിർബന്ധമല്ല എന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. അയർലണ്ടിന്റെ റിപ്പബ്ലിക്കൻ പൈതൃകത്തോട് ഈ ഗവൺമെന്റിന് എത്രത്തോളം ബഹുമാനമുണ്ടെന്ന തിരിച്ചറിവാണ് ഇത് നൽകുന്നത്. സ്‌കൂളുകളിൽ നിർബന്ധമായും ദേശീയ ഗാനം പഠിപ്പിക്കണം. ഇതിനായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ അതിശക്തമായ ഇടിമിന്നലിന് സാദ്ധ്യത. ഇതേ തുടർന്ന് മേഖലയിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. 48 മണിക്കൂറിനിടെ രണ്ടാമത്തെ തവണയാണ് വടക്കൻ അയർലന്റിൽ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്. നാളെ അതിശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. ഇതേ തുടർന്ന് നാല് കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയത്. ആൻഡ്രിം, അർമാഗ്, ഫെർമനാഗ്, ലണ്ടൻഡെറി, ടൈറോൺ എന്നീ കൗണ്ടികളിൽ ഇടിമിന്നൽ ഉണ്ടാകാം. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ഇവിടെ രാവിലെ 11 മണി മുതൽ നിലവിൽ വരുന്ന മുന്നറിയിപ്പ് രാത്രി 8 മണിവരെ തുടരും. ഇടിമിന്നലിന് പുറമേ ശക്തമായ മഴയും ലഭിക്കും.
ഡബ്ലിൻ: ലഹരി കേസിൽ 52 കാരന് തടവ് ശിക്ഷ വിധിച്ച് കോടതി. 15 വർഷം തടവാണ് പ്രതിയും നഗരത്തിലെ പ്രധാന ലഹരി ഡീലറുമായ ആൻഡ്രൂ പെൻഡറിന് കോടതി വിധിച്ചത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കൂടിയാണ് ആൻഡ്രൂ. 9 മില്യൺ യൂറോ വിലവരുന്ന ലഹരി വസ്തുക്കളും 1 മില്യൺ യൂറോ പണവും പിടിച്ചെടുത്ത കേസിലാണ് ശിക്ഷാവിധി. ഡബ്ലിനിലെ മയക്കുമരുന്ന് ശൃംഖലയുടെ പ്രധാന കണ്ണിയാണ് ആൻഡ്രൂ എന്ന് പോലീസ് കോടതിയിൽ അറിയിച്ചു. ഇതിന് പുറമേ ഇയാൾ കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലയിലെ പ്രധാനികൂടിയാണ്.
കോർക്ക്: സമ്മാനത്തുക കെെപ്പറ്റി യൂറോമില്യൺസ് ജാക്ക്‌പോട്ട് ജേതാവ്. കുടുംബ സമേതം എത്തിയായിരുന്നു അദ്ദേഹം 250 മില്യൺ യൂറോ കൈപ്പറ്റിയത്. വിജയം ഞെട്ടിപ്പിച്ചുവെന്ന് തുക വാങ്ങിയതിന് പിന്നാലെ കുടുംബം പറഞ്ഞു. അതേസമയം ഇവർ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ജാക്ക്‌പോട്ട് നേടി ഒരു മാസത്തിന് ശേഷമാണ് വിജയികൾ തുക ശേഖരിക്കുന്നത്. ഏറ്റവും ഉയർന്ന തുക യൂറോമില്യൺസ് ജാക്ക്‌പോട്ടിലൂടെ സ്വന്തമാക്കിയ കുടുംബം കൂടിയാണ് ഇവർ. കോർക്കിലെ ക്ലിഫോർഡ്‌സ് സെന്ററിൽ നിന്നായിരുന്നു ഇവർ ടിക്കറ്റ് എടുത്തത്.
ഡബ്ലിൻ: അയർലന്റിൽ ഇക്കുറി പ്രത്യേക പരിഗണന ആവശ്യമുള്ള 200 ലധികം കുട്ടികൾ സ്‌കൂൾ വിദ്യാഭ്യാസം നേടുന്നതിൽ നിന്നും പുറത്ത്. സെപ്തംബറിൽ സ്‌കൂൾ തുടങ്ങാനിരിക്കെ 260 കുട്ടികൾക്ക് ഇനിയും അഡ്മിഷൻ ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഡെയിലിൽ പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി പോൾ മർഫിയാണ് ഈ വിഷയം ഉന്നയിച്ചത്. മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് പോൾ മർഫി പറഞ്ഞു. കുട്ടികളുടെ പ്രധാന അവകാശമാണ് വിദ്യാഭ്യാസം. എന്നാൽ അത് നിഷേധിക്കുന്നു. എല്ലാ കുട്ടികൾക്കും ഉചിതമായ സ്‌കൂൾ സൗകര്യം ഒരുക്കണമെന്നും മർഫി ആവശ്യപ്പെട്ടു.
കോർക്ക്: കോർക്കിൽ പ്രധാന ലഹരി ഇടപാടുകാരന് ജയിൽശിക്ഷ വിധിച്ച് കോടതി. 32 കാരനും കിസ്‌കീം സ്വദേശിയുമായ ക്രിസ്റ്റഫർ ലെയിനിനെ ആണ് കോടതി ശിക്ഷിച്ചത്. കേസിൽ ഏഴര വർഷം തടവ് ശിക്ഷയാണ് ഇയാൾക്ക് വിധിച്ചിരിക്കുന്നത്. കോർക്ക് സർക്യൂട്ട് ക്രിമിനൽ കോടതിയുടേത് ആണ് നടപടി. മേഖലയിലെ പ്രധാന ലഹരി ഇടപാടുകാരനാണ് ക്രിസ്റ്റഫർ. ഇയാളുടെ വീട്ടിൽ നിന്നും 44,000 യൂറോയുടെ കൊക്കെയ്ൻ പിടിച്ചെടുത്ത കേസിലാണ് ഇപ്പോൾ ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. 2022 നവംബർ 11 ന് ആയിരുന്നു ഈ സംഭവം ഉണ്ടായത്. ക്രിസ്റ്റഫറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരി വസ്തു പിടിച്ചെടുത്തത്. ഇതിന് പിന്നാലെ ഇയാളുടെ വീട് പോലീസ് സീൽ ചെയ്തിരുന്നു. ലഹരി വിറ്റതിന് ഇയാൾക്കെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്.
വിക്ലോ: 2009 ലെ കൊലക്കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 40 വയസ്സുള്ള യുവതിയാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. 26 കാരനും മൂന്ന് കുട്ടികളുടെ പിതാവുമായ റോസ്ഹിൽ സ്വദേശി സ്റ്റീവൻ ഒ മീയാരയാണ് കൊല്ലപ്പെട്ടത്. 2009 ആറിന് കാണാതായ യുവാവിന്റെ മൃതദേഹം അഞ്ച് മാസങ്ങൾക്ക് ശേഷം ബാലിഡോണൽ വുഡ്‌സിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തതിൽ വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. ഇതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
